ദുബൈ: റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ മൂന്നുതവണ വിമാനം ശക്തമായി കുലുങ്ങിയതായി തിരുവനന്തപുരം സ്വദേശിയായ യാത്രക്കാരന്‍ പറഞ്ഞു.
പൊട്ടിത്തെറി ശബ്ദവും കേട്ടു. ഉടന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റോടി. കാബിനില്‍ മുഴുവന്‍ പുക നിറഞ്ഞതിനാല്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ഓക്സിജന്‍ മാസ്ക് ധരിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒട്ടും പ്രതീക്ഷിക്കാതെയുണ്ടായ ദുരന്തത്തിന്‍െറ ആഘാതത്തിലായിരുന്നു എല്ലാവരും. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെടുന്നതിനിടെ നിസ്സാര പരിക്കേറ്റു.
പലരെയും വീല്‍ചെയറിലാണ് വിമാനത്താവളത്തിന് പുറത്തത്തെിച്ചത്. എല്ലാവര്‍ക്കും എമിറേറ്റ്സ് അധികൃതര്‍ വീടുകളിലേക്ക് പോകാന്‍ ലിമൂസിന്‍ കാര്‍ സൗകര്യം ഒരുക്കിയിരുന്നു.
വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ളെന്നായിരുന്നു മറ്റൊരു യാത്രക്കാരിയുടെ പ്രതികരണം. എങ്ങനെയൊക്കെയോ ചാടി രക്ഷപ്പെട്ട് വിമാനത്തിന് പുറത്തത്തെുകയായിരുന്നു. ജീവന്‍ രക്ഷപ്പെട്ടതിന് ദൈവത്തോട് നന്ദി പറയുന്നുവെന്ന് അവര്‍ പറഞ്ഞു. പല യാത്രക്കാരും കാര്യങ്ങള്‍ വിശദീകരിക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു. വിമാനത്താവളത്തിന് പുറത്ത് ആശങ്കയോടെ കാത്തുനിന്ന ബന്ധുക്കള്‍ എല്ലാവരെയും ആലിംഗനം ചെയ്താണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.