വെള്ളിയാഴ്ച കൊള്ളിമീന്‍  പെയ്ത്ത്;  കണ്‍പാര്‍ത്തിരിക്കാം വെള്ളിത്തിളക്കം

അബൂദബി: കണ്ണുകള്‍ക്ക് വര്‍ണസദ്യയൊരുക്കാന്‍ വെള്ളിയാഴ്ച കൊള്ളിമീനുകള്‍ പെയ്തിറങ്ങും. ഈ വര്‍ഷത്തെ ഏറ്റവും വലിയ കൊള്ളിമീന്‍പെയ്ത്തുകളില്‍ ഒന്നാണിത്. മണിക്കൂറില്‍ നൂറോളം കൊള്ളിമീനുകളാണ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാമെന്നതിനാല്‍ യു.എ.ഇയില്‍ ആര്‍ക്കും വെള്ളിത്തിളക്കം ആസ്വദിക്കാം. 
മണിക്കൂറില്‍ 12 മുതല്‍ 12 72 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഉല്‍ക്കകള്‍ എന്നും പേരുള്ളകൊള്ളിമീനുകള്‍ വീഴുക. രാജ്യത്തിന്‍െറ ഏതു ഭാഗത്തുനിന്നും ഇവ ദര്‍ശിക്കാം. കാഴ്ച മനോഹരമാകണമെങ്കില്‍ നഗരത്തിന്‍െറ വെളിച്ചങ്ങളില്‍നിന്നകന്ന് ഇരുട്ടുള്ള ഭാഗത്ത് നില്‍ക്കണം. രാത്രി ഒന്ന് മുതല്‍ നാല് വരെയാണ് കൊള്ളിമീന്‍ വീഴ്ച കാണാന്‍ പറ്റിയ മികച്ച സമയം. അന്ന് അന്തരീക്ഷ ഊഷ്മാവ് 35 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നതാണ് അസൗകര്യമുണ്ടാക്കുന്ന കാര്യം.
ഈ വര്‍ഷത്തെ ഉല്‍ക്കാവര്‍ഷം എല്ലാ വര്‍ഷവും പതിവുള്ളതിന്‍െറ ഇരട്ടിയായിരിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നിരീക്ഷിച്ചിട്ടുണ്ട്. അതിനാല്‍ വടക്കന്‍ ഗോളാര്‍ധത്തിലുള്ളവര്‍ക്ക് മണിക്കൂറില്‍ 200ഓളം ഉല്‍ക്കകള്‍ വര്‍ഷിക്കുന്നത് കാണാന്‍ സാധിക്കും. 1862ല്‍ കണ്ടത്തെിയ‘സ്വിഫ്റ്റ് ടറ്റ്ല്‍’ എന്ന വാല്‍നക്ഷത്രത്തില്‍നിന്ന് ഉതിര്‍ന്നുവീഴുന്നവയാണ് വെള്ളിയാഴ്ച ദൃശ്യമാകുന്ന ഉല്‍ക്കകളെന്ന് അബൂദബി വാനനിരീക്ഷണ സംഘം അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-07 05:39 GMT