??????????

19 ദിവസം മോര്‍ച്ചറിയില്‍; ഒടുവില്‍ ഹരിശങ്കറിന്‍െറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി 

അബൂദബി: കമ്പനി തിരിഞ്ഞുനോക്കാത്തതിനാല്‍ 19 ദിവസം ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ബിഹാര്‍ പാറ്റ്ന സ്വദേശി ഹരിശങ്കറിന്‍െറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിനാണ് മൃതദേഹം അബൂദബിയില്‍നിന്ന് മുംബൈ-ന്യൂഡല്‍ഹി വഴി പാറ്റ്നയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കൊണ്ടുപോയത്. അബൂദബിയിലെ സാമൂഹികപ്രവര്‍ത്തകന്‍ എം.എം. നാസര്‍ കാഞ്ഞങ്ങാടിന്‍െറ ശ്രമഫലമായാണ് മൃതദേഹം കൊണ്ടുപോകാന്‍ സാഹചര്യമൊരുങ്ങിയത്.  
അബൂദബി മുസഫ ലെജന്‍ഡ് പ്രൊജകട് ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്ന ഹരിശങ്കര്‍ ജൂലൈ 20 ന് താമസസ്ഥലത്താണ്  മരിച്ചത്. മരണവിവരം കൂടെ താമസിച്ചിരുന്ന സഹപ്രവര്‍ത്തകര്‍ കമ്പനി അധികൃതരെ അറിയിച്ചെങ്കിലും പൊലീസിനെ അറിയിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. പൊലീസാണ് മൃതദേഹം ആശുപത്രിയിലത്തെിച്ചത്.  മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ ഒരു സഹായവും കമ്പനി അധികൃതര്‍ ചെയ്തില്ളെന്ന്  കമ്പനി തൊഴിലാളികള്‍ പറയുന്നു. 
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള മുഴുവന്‍ ചെലവും എംബസിയാണ് വഹിച്ചത്. കമ്പനിയുടെ അനാസ്ഥ കാരണമാണ് ഇത്രയും ദിവസം മൃതദേഹം മോര്‍ച്ചറിയില്‍ കിടന്നതെന്ന് ഹരിശങ്കറിന്‍െറ സഹപ്രവര്‍ത്തകന്‍ പാറ്റ്ന സ്വദേശി ബ്രിജേഷ് തിവാരി റാം നരേഷ് പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് 13 ദിവസമാണ് കമ്പനി പാഴാക്കിയത്. തുടര്‍ന്ന് തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയെ വിവരം അറിയിക്കുകയായിരുന്നു. നടപടി സ്വീകരിക്കാന്‍ കമ്പനി അധികൃതരോട് എംബസി ആവശ്യപ്പെട്ടെങ്കിലും  മൂന്ന് ദിവസം പിന്നെയും വൈകിപ്പിച്ചു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള സാമ്പത്തിക സഹായം ആവശ്യപ്പെട്ടെങ്കിലും കമ്പനി നല്‍കിയില്ല. 
പിന്നീട് എംബസി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അബൂദബിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ കാഞ്ഞങ്ങാടാണ് മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ സഹായം ചെയ്തതെന്ന്  റാം നരേഷ് വ്യക്തമാക്കി.
ശാരീരിക അസ്വസ്ഥത കാരണം നാട്ടിലേക്ക് തിരികെ പോകാന്‍ കമ്പനിയോട്  ഹരിശങ്കര്‍ പാസ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്പനി നല്‍കിയില്ളെന്ന് സഹ ജീവനക്കാര്‍ പറയുന്നു. ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ എട്ടോളം പേര്‍ ഇന്ത്യക്കാരാണ്. കമ്പനിയിലെ ജീവനക്കാരില്‍ പലരും രോഗത്തിന്‍െറ പിടിയിലാണ്.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.