???? ??????? ????????? ????? ????

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടത്തൊന്‍  ദുബൈ പൊലീസിന് പുതിയ കാമറകള്‍

ദുബൈ: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടത്തൊന്‍ ദുബൈ പൊലീസ് റോഡുകളില്‍ പുതിയ കാമറകള്‍ സ്ഥാപിച്ചു. ‘ദി സൂപ്പര്‍വൈസര്‍’ എന്ന പദ്ധതിയുടെ ഭാഗമായാണിത്. ലെയിന്‍ നിയമം പാലിക്കാത്തതും ഹാര്‍ഡ് ഷോള്‍ഡറിലൂടെ സഞ്ചരിക്കുന്നതുമായ വാഹനങ്ങള്‍ ഈ കാമറകള്‍ കണ്ടത്തെും. ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. 
നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇത്തരം 70 കാമറകള്‍ സ്ഥാപിക്കുമെന്ന് ദുബൈ പൊലീസ് കമാന്‍ഡ് ആന്‍റ് കണ്‍ട്രോള്‍ സെന്‍റര്‍ ഡയറക്ടര്‍ ലഫ്. കേണല്‍ ഖസ്റജ് മാജിദ് അല്‍ ഖസ്റജി പറഞ്ഞു. 
മനുഷ്യന്‍െറ ഇടപെടല്‍ കൂടാതെ തന്നെ നിയമലംഘനങ്ങള്‍ കണ്ടത്തൊനും കണ്‍ട്രോള്‍ സെന്‍ററിലേക്ക് വിവരങ്ങള്‍ കൈമാറാനും ശേഷിയുള്ളതാണ് ഈ കാമറകള്‍. വിവരങ്ങള്‍ കൃത്യമായതിനാല്‍ പരാതികള്‍ക്ക് ഇടയുണ്ടാകില്ല. വാണ്ടഡ് ലിസ്റ്റിലുള്ള വാഹനങ്ങളെ തിരിച്ചറിയാന്‍ കാമറക്ക് ശേഷിയുണ്ട്. ബുര്‍ജ് റഡാറുകളുടെ അതേ രൂപം തന്നെയാണ് ഈ കാമറകള്‍ക്കും. ദുബൈ പൊലീസ് മേധാവി ലഫ്. ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീനയുടെ അംഗീകാരത്തോടെയാണ് കാമറ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ തീരുമാനിച്ചത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.