കൊടും ചൂടിന് ശമനമാവുന്നു: ആഗസ്റ്റ് 22 മുതല്‍ ചൂട്  കുറയുമെന്ന് വിദഗ്ധര്‍

അബൂദബി: യു.എ.ഇയില്‍ അനുഭവപ്പെടുന്ന കൊടും ചൂട് വൈകാതെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. രണ്ടാഴ്ചയാകുന്നതിന് മുമ്പു തന്നെ ചൂട് കുറഞ്ഞുവരും. രാജ്യത്ത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഈ മാസങ്ങളില്‍ അനുഭവപ്പെടും. എന്നാല്‍, ആഗസ്റ്റ് 22 മുതല്‍ ചൂട് ക്രമേണ കുറഞ്ഞുകൊണ്ടിരിക്കും. തുടക്കത്തില്‍ രണ്ട്  മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കുറയുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്‍റര്‍നെറ്റ്, ആപ്ളിക്കേഷനുകള്‍, കാര്‍ എന്നിവയിലെ ഉഷ്ണമാപിനികള്‍ കാണിക്കുന്ന ഊഷ്മാവ് യഥാര്‍ഥമായിരിക്കണമെന്നില്ല. മാനദണ്ഡ പ്രകാരമുള്ള രേഖപ്പെടുത്തലുകളല്ല ഇവയിലുള്ളത്. ഉഷ്ണ സ്രോതസ്സുകളുമായി ബന്ധമില്ലാതെ സ്ഥാപിച്ചിരിക്കുന്ന സ്റ്റീവന്‍സണ്‍ സ്ക്രീന്‍ (തെര്‍മോമീറ്റര്‍ സ്ക്രീന്‍) ഉപയോഗിച്ചാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തില്‍ അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തുന്നത്. ലോക കാലാവസ്ഥ സംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡം ഇതാണ്. മഴ, കാറ്റ്, ആലിപ്പഴവര്‍ഷം, മഞ്ഞ് തുടങ്ങിയവയൊന്നും ബാധിക്കാതെ കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളെ സംരക്ഷിക്കുന്നതാണ് സ്റ്റീവന്‍സണ്‍ സ്ക്രീന്‍. കാര്‍ തെര്‍മോമീറ്ററുകളില്‍ എന്‍ജിന്‍െറയും മറ്റും ചൂട് സ്വാധീനിക്കപ്പെടുന്നതിനാല്‍ കൃത്യതയുണ്ടാവില്ല.
കടുത്ത ചൂടാണ് വ്യാഴാഴ്ച അനുഭവപ്പെട്ടത്. വെള്ളിയാഴ്ചയും ഇതില്‍ വലിയ മാറ്റമുണ്ടായിരിക്കില്ളെന്ന് കാലവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. അല്‍ഐന്‍, ഹത്ത എന്നിവിടങ്ങളിലും യു.എ.ഇയുടെ ചില തെക്കന്‍ പ്രദേശങ്ങളിലും ആകാശം മേഘാവൃതമാകാനും നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും അവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-07 05:39 GMT