?????? ???? ????????? ??????????? ???????????? ?????? ? ???????? ???? ??????? ?????????? ??. ??????????????? ??????????????

കേരളത്തിലെ കരിമണല്‍ പൊതുമേഖലയില്‍ ഖനനം ചെയ്യണം –പി. ശ്രീരാമകൃഷ്ണന്‍

അബൂദബി: കേരളത്തിലെ കരിമണല്‍ പൊതു മേഖലയില്‍ ഖനനം ചെയ്യണമെന്ന് കേരള സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അബൂദബി കേരള സോഷ്യല്‍ സെന്‍ററില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കരിമണല്‍ ലക്ഷക്കണക്കിന് കോടിയുടെ സ്വത്താണ്. ഖത്തറിന് തുല്യമായ സാമ്പത്തിക വളര്‍ച്ചയിലേക്ക് കേരളത്തെ നയിക്കാന്‍ കഴിയുന്ന സ്രോതസ്സാണത്. അത് തൊടാന്‍ പാടില്ളെന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഒരു പ്രകൃതിവിഭവവും ഉപയോഗിക്കാതെ നാട് നിലനില്‍ക്കണമെന്ന് കരുതുന്നത് പരിസ്ഥിതി മൗലികവാദമാണ്. അത് ഗുണം ചെയ്യില്ല. ലക്ഷം കോടി രൂപയുടെ കരിമണല്‍ ആരോ കട്ടുകടത്തിയെന്നാണ് മാധ്യമങ്ങള്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്തത്. നമ്മുടെ കൈയിലുള്ള സ്രോതസ്സുകള്‍ ഫലപ്രദമായി വിനിയോഗിച്ച് പുതു തലമുറക്ക് പ്രതീക്ഷ കൊടുക്കണം.
കൃഷിഭൂമിയുടെ തുണ്ടുവത്കരണം കാരണം കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കാവുന്ന അന്തരീക്ഷം കേരളത്തില്‍ ഇന്നില്ല. അതിനാല്‍ കൂട്ടുകൃഷി വികസിപ്പിക്കുകയും കൃഷി ശാസ്ത്രീയവത്കരിക്കുകയും വേണം.
യുവാക്കളെയും യുവജന പ്രസ്ഥാനങ്ങളെയും സംബന്ധിച്ച് തനിക്ക് നിരാശാബോധമില്ളെന്ന് സ്പീക്കര്‍ പറഞ്ഞു. നവമാധ്യമങ്ങളില്‍ യുവാക്കള്‍ പ്രകടിപ്പിക്കുന്ന സൗന്ദര്യശാസ്ത്രം, ആദര്‍ശം തുടങ്ങിയവയൊക്കെ കൗതുകകരമാണ്. പുരോഗമനപരമായ സമീപനം സ്വീകരിക്കാന്‍ തയാറുള്ള യുവത്വം നാട്ടിലുണ്ട്. അവരെ പ്രചോദിപ്പിക്കാന്‍ ആളുണ്ടാവണം. ആ പ്രചോദനത്തിന് കഴിയുന്ന സ്ഥലങ്ങളിലെല്ലാം അതിന്‍െറ ഫലമുണ്ട്. ഓരോ കാലത്തുമുള്ള പ്രത്യേകതകള്‍ യുവജനങ്ങള്‍ക്കും വരും. അതിനപ്പുറമുള്ള ആശങ്കകള്‍ യുവജനങ്ങളെ കുറിച്ചോ യുവജന പ്രസ്ഥാനങ്ങളെ കുറിച്ചോ ഇല്ല. 
സേവനാവകാശ നിയമം കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് കൊണ്ടുവന്നെങ്കിലും പരിമിതമാണ്. ഈ നിയമത്തെ വിപുലീകരിക്കണം. വിവരാവകാശ നിയമം പോലെ തന്നെ സേവനാവകാശ നിയമം വന്നാല്‍ വലിയ മാറ്റമുണ്ടാകും. അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് നന്നായിരിക്കും. നല്ല യൂനിയനുകളൊന്നും ഇതിനെ എതിര്‍ക്കുമെന്ന് കരുതുന്നില്ല. അങ്ങനെ എതിര്‍ക്കുന്നത് ശരിയുമല്ല. ആ എതിര്‍പ്പുകളെ പരിഗണിക്കേണ്ടതുമില്ല.  നിയമസഭാ വാര്‍ത്തകളെ കൗതുകവാര്‍ത്തകളാക്കി മാറ്റുന്ന നിര്‍ഭാഗ്യകരമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. കൗതുക വാര്‍ത്തകളാവാം. വിമര്‍ശനവും പരിഹാസവും ആക്ഷേപഹാസ്യവുമാവാം. അതോടൊപ്പം അവിടെ നടക്കുന്ന പ്രധാനപ്പെട്ട പ്രക്രിയകള്‍ ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത കൂടി നിര്‍വഹിക്കേണ്ടതുണ്ട്. 
 സംസ്ഥാന നിയമസഭകളില്‍ നടക്കുന്ന പ്രധാന സംവാദങ്ങള്‍ പാര്‍ലമെന്‍റിലും പാര്‍ലമെന്‍റിലെ ടി.വിയിലും കൂടി വരണമെന്ന് ലോക്സഭാ സ്പീക്കറെ കണ്ടപ്പോള്‍ നിര്‍ദേശിച്ചിരുന്നു അതിനുള്ള നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭയില്‍ നടന്ന സമരത്തിന്‍െറ ഭാഗമായിരുന്നു താനും. സമരങ്ങളും സമരങ്ങളുടെ പ്രതികരണങ്ങളും രൂപപ്പെട്ടുവരുന്നത് അതിന്‍െറ സാഹചര്യങ്ങളുമായി കൂടി ബന്ധപ്പെട്ടാണ്്. ആ സാഹചര്യം സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള അന്തരീക്ഷം രൂപപ്പെടുത്തുക എന്നതാണ് പരമാവധി ചെയ്യാവുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു. 
കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് പത്മനാഭന്‍, ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്‍റ് അനില്‍ ഇടിക്കുള, ജോയന്‍റ് സെക്രട്ടറി ഹഫ്സല്‍ അഹ്മദ് എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.