അല്‍ മുന്‍തസ പാര്‍ക്കില്‍ വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി

ഷാര്‍ജ: അല്‍ മുന്‍തസ പാര്‍ക്കില്‍ വെള്ളത്തില്‍ മൂന്ന് വയസ്സുകാരനെ സുരക്ഷാ വിഭാഗം രക്ഷപ്പെടുത്തി. അബോധാവസ്ഥയിലായ ഒമാന്‍ സ്വദേശിയായ കുട്ടി അല്‍ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രക്ഷിതാക്കള്‍ക്കൊപ്പം പാര്‍ക്കിലത്തെിയതാണ് കുട്ടി. ലൈഫ് ജാക്കറ്റിട്ടാണ് ജലകേളികളില്‍ ഏര്‍പ്പെട്ടിരുന്നത്. മടങ്ങാനൊരുങ്ങി കരക്ക് കയറി ലൈഫ് ജാക്കറ്റ് ഊരിമാറ്റിയ ശേഷം കുട്ടി മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് വീണ്ടും വെള്ളത്തില്‍ ചാടുകയായിരുന്നുവെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.
പാര്‍ക്കിലെ സുരക്ഷാ വിഭാഗം ഉടന്‍ വെള്ളത്തില്‍ ചാടി കുട്ടിയെ രക്ഷപ്പെടുത്തി. വെള്ളം കുടിച്ച് അവശനിലയിലായ കുട്ടിക്ക് നാഷണല്‍ ആംബുലന്‍സ് സംഘം പ്രാഥമിക ചികിത്സ നല്‍കി. ഉടന്‍ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിലെ ഓക്സിജന്‍െറ അളവ് കുറഞ്ഞതാണ് അബോധാവസ്ഥയിലാവാന്‍ കാരണം.
എന്നാല്‍ ഹൃദയത്തിന്‍െറ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. പാര്‍ക്കിലത്തെുന്ന കുട്ടികളെ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.