പഴമയുടെ വരമ്പത്ത് ചിരിച്ചും കളിച്ചും കുസൃതിക്കൂട്ടം  

അബൂദബി: പരമ്പരാഗത കേരളീയ ജീവിതത്തെ കുറിച്ച അറിവുകള്‍ കൊച്ചുകുട്ടികളെ പരിചയപ്പെടുത്താന്‍ വേണ്ടി അബൂദബി സെന്‍റ്  ജോര്‍ജ്  ഓര്‍ത്തഡോക്സ് കത്തീഡ്രല്‍  യുവ ജന പ്രസ്ഥാനം ‘കുസൃതിക്കൂട്ടം 2016’ വേനല്‍ക്കാല ക്ളാസ് സംഘടിപ്പിച്ചു. ഇരുനൂറോളം കുട്ടികള്‍ ആടിയും പാടിയും, പറഞ്ഞും പഠിച്ചും ക്ളാസില്‍ പങ്കെടുത്തു. ‘എന്‍െറ  നാട്  നന്മകളാല്‍ സമൃദ്ധം’ എന്ന വിഷയത്തിലാണ് ക്ളാസ് നടത്തിയത്.  
പെട്രോള്‍മാക്സ്, കൊട്ടുവടി, മുറം, പറ, കനല്‍ ഇസ്തിരിപ്പെട്ടി തുടങ്ങിയ വിവിധങ്ങളായ നാട്ടുവസ്തുക്കളുടെ പ്രദര്‍ശനം മുതിര്‍ന്നവരെയും ആകര്‍ഷിച്ചു. പഴയ കാലത്ത് ഗ്രാമങ്ങളില്‍ സാധാരണമായിരുന്ന  മിഠായിപ്പീടികയില്‍നിന്ന് കുട്ടികള്‍ തിക്കിത്തിരക്കി മിഠായി വാങ്ങി. മിഠായി രുചിക്കുന്നതിലേറെ കുട്ടികളെ ആഹ്ളാദിപ്പിച്ചത് അവ വാങ്ങുന്നതിലായിരുന്നു.
കാളപ്പൂട്ട്, വള്ളംകളി, ഉറിയടി, ഗോലികളി തുടങ്ങിയവ പരിചയപ്പെടുത്തുന്നതിനായി വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു. നാടന്‍ കളികളും വടംവലിയുമുണ്ടായിരുന്നു. അബൂദബി സെന്‍റ്  ജോര്‍ജ്  ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി മത്തായി മാറാഞ്ചേരില്‍ നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 05:05 GMT
access_time 2024-11-08 04:47 GMT