???? ??.??.??.?? ????? ???????? ????? ?????? ???? ??????????? ??????????? ?????? ?????? ???????? ??????? ???? ??? ???????? ??????????

ഇന്ത്യന്‍ സമൂഹത്തിന് ഉത്സവമായി യു.എ.ഇ ദേശീയദിനാഘോഷം

ദുബൈ കെ.എം.സി.സി  ദേശീയദിന ചടങ്ങില്‍ വന്‍ പങ്കാളിത്തം 
ദുബൈ: യു.എ.ഇയുടെ 45മത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ഒരു മാസം നീണ്ട  പരിപാടികളുടെ സമാപന ചടങ്ങ് ദുബൈ എമിഗ്രേഷന്‍ ഡയറക്റ്റര്‍ ജനറല്‍ മേജര്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി ഉദ്ഘാടനം ചെയ്തു. മുസ്ളീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ മുസ്ളീം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ സുമതി വാസുദേവ്,തിരുവിതാംകൂര്‍ രാജകുടുംബാഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായ്,പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,പി.വി അബ്ദുല്‍ വഹാബ് എം.പി,കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, ഡോ:എം.കെ മുനീര്‍ എം.എല്‍.എ ,പി.എ ഇബ്രാഹിം ഹാജി ,യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ് ഡോ: പുത്തൂര്‍ റഹ്മാന്‍, ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍,യഹിയ തളങ്കര,യൂനുസ് കുഞ്ഞ്,ഹാമിദ് കോയമ്മ തങ്ങള്‍,റാഷിദ് അസ്ളം,സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍,ഇബ്രാഹിം മുറിച്ചാണ്ടി ഹാഫിസ് ഹസം   എന്നിവര്‍ സംബന്ധിച്ചു. 

ഐ.സി.സി. അബൂദബി
അബൂദബി: അബൂദബി ഐ.സി.സിയുടെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ പരിപാടികളോടെ യു.എ.ഇയുടെ 45ാമത് ദേശീയദിനം  ആഘോഷിച്ചു.  ശൈഖ് ഖാലിദ് അല്‍ ഷലബി ഉദ്ഘാടനം ചെയ്തു. പൊറ്റമ്മല്‍ അബ്ദുറഹ്മാന്‍, ഐ.സി.സി. പ്രസിഡന്‍റ് അബ്ദുല്ല ഹബീബ്, ജന. സെക്രട്ടറി ഹബീബ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. 
  കായിക കലാ മത്സരങ്ങള്‍, കലാപരിപാടികള്‍, മജ്ലിസ്, വൈജ്ഞാനിക സദസ്,  പ്രഭാഷണങ്ങള്‍,  മാജിക് ഷോ, അടിക്കുറിപ്പ് മത്സരം, ക്വിസ് മത്സരം, അറബിക് ഡാന്‍സ് എന്നിവ ആകര്‍ഷകമായി. 
യു.എ.ഇയുടെ  ചരിത്രം വിവരിക്കുന്ന   ദൃശ്യാവിഷ്കരണം നവ്യാനുഭവമായി. ഐ.സി.സി. വനിതാ വിംഗ് ഒരുക്കിയ മലബാര്‍ വിഭവങ്ങളുടെ തട്ടുകടയും   ടി.ജി.എയുടെ   മൈലാഞ്ചിയിടലും ശ്രദ്ധേയമായി. കായിക മത്സരങ്ങള്‍ക്ക് ശാന്തപുരം യാസിറും കലാമത്സരങ്ങള്‍ക്ക് സാദിഖ് കല്ലടയും വനിതാവിംഗ് നടത്തിയ മത്സരങ്ങള്‍ മറിയം ജമീല, ഷഹനാസ്, റഹ്ന ഹുസൈന്‍ എന്നിവരും തട്ടുകടക്ക് ആയിഷ ഹബീബ്, ആരിഫ ടീച്ചര്‍ എന്നിവരും ക്വിസ് മത്സരങ്ങള്‍ക്ക് എം.കെ. അബ്ദുല്ലയും നേതൃത്വം നല്‍കി. അബ്ദുല്ല ഹബീബ്, ഇ.പി. അബൂബക്കര്‍ മൗലവി, ഹബീബ് റഹ്മാന്‍, എം.കെ. അബ്ദുല്ല എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. അബൂബക്കര്‍, നൗഷാദ് പൈങ്ങോട്ടായി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
അബൂദബി: ദേശീയ ദിനാഘോഷത്തിന്‍െറ  ഭാഗമായി കേരള സോഷ്യല്‍ സെന്‍റര്‍ അബൂദബി കോറണീഷില്‍ സംഘടിപ്പിച്ച സൈക്കിള്‍ റാലിയില്‍ അബുദാബി കമ്മ്യൂണിറ്റി പൊലീസില്‍ നിന്ന് അഞ്ച് ഉയര്‍ന്ന അധികാരികള്‍ അടക്കം നൂറിലധികം പേര്‍ പങ്കെടുത്തു. 

കായംകുളം എന്‍.ആര്‍.ഐ 
ദുബൈ: ഉപജീവനത്തിന്നു മാര്‍ഗം തുറന്ന് പ്രവാസിയെ ജീവിക്കാന്‍ പഠിപ്പിച്ച യു.എ.ഇയുടെ 45 ാമത് ദേശീയ ദിനത്തിന്‍െറ ഭാഗമായ് ‘കായംകുളം എന്‍.ആര്‍.ഐ  യു.എ.ഇ ചാപ്റ്റര്‍ ആഘോഷ പരിപാടിയും വിനോദ യാത്രയം സംഘടിപ്പിച്ചു.രാവിലെ 11 മുതല്‍ വൈകിട്ട് ആറു മണിവരെ ഉത്സവാന്തരീക്ഷത്തിലായിരുന്നു പരിപാടി. നോര്‍ക്ക രജിസ്ട്രേഷന്‍ ഫോം എല്ലാവര്‍ക്കുംവിതരണംചെയതു.
പ്രസിഡന്‍റ് പി.ജി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അജിത്ത് കണ്ടല്ലൂര്‍ സ്വാഗതം പറഞ്ഞു. റജിശാമുവല്‍, അനീഷ്, ഹാഷിം, സുനില്‍, സുജിത്ത്, നവ്ഷീര്‍ ,ഗിരി,അജിത്ത് കെ.കെ.സി, സെലീന നൗഷാദ്,അനുറെജി, ശാന്തി രാജേന്ദ്രന്‍,സജിതാ സുനില്‍ തുടങ്ങിയവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി . 

അല്‍ ഐന്‍ ഗ്രേസ്വാലി ഇന്ത്യന്‍സ്കൂള്‍
 അല്‍ ഐന്‍: അല്‍ ഐന്‍ ഗ്രേസ്വാലി ഇന്ത്യന്‍സ്കൂളിലെ  യു.എ. ഇ  ദേശീയദിനാഘോഷ പരിപാടിയില്‍ അല്‍ ഐന്‍ സിവില്‍ ഡിഫന്‍സ്, കമ്യൂനിറ്റി പൊലീസ് വിഭാഗങ്ങളിലെ മുതിര്‍ന്ന മേധാവികളായ മുലാസിം അവ്വല്‍ വഫാ അലി അല്‍ബാദി , മുലാസിം അലി തമീം ഹുമൈദ് ഹുസൈനി , ശൈക്ക അലി അഹമ്മദ് അല്‍ക്ക അബി എന്നിവര്‍  മുഖ്യാതിഥികളായി .  വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കള്‍ച്ചറല്‍ വില്ളേജ്   മുലാസിം അവ്വല്‍ വഫ അലി അല്‍ബാദി ഉത്ഘാടനം ചെയ്തു.  വിവിധ കലാപരിപാടികളും അരങ്ങേറി. പ്രിന്‍സിപ്പല്‍ ഇബ്രാഹീം, മുഹമ്മദ്, ഷംസീര്‍, ഹാഷിദ്,ബഷീര്‍ ,   അന്‍സാര്‍,കിങ്ങ്സ്ലി, മഹേഷ് എന്നിവര്‍ സന്നിഹിതരായി.
അജ്്മാന്‍:  ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച യു.എ.ഇ  ദേശീയദിനാഘോഷ ചടങ്ങില്‍  പ്രസിഡന്‍റ് ജാസ്സിം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംവിധായകന്‍ പ്രിയനന്ദന്‍ മുഖ്യാതിഥിയായി.  ഷിഹാബ് മലബാര്‍ സ്വാഗതവും  ഗിരീശന്‍ നന്ദിയും പറഞ്ഞു.

അല്‍ഐന്‍ ഐ.എസ്.സി
അല്‍ ഐന്‍: അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ നാല്‍പത്തഞ്ച് ഗായകര്‍ ചേര്‍ന്ന് യു.എ.ഇയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു. ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി, കെ.വി.തസ്ഫീര്‍, നൗഷാദ് വളാഞ്ചേരി, ശബ്നം ഷെറീന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.