ദുബൈ: കാഴ്ചയുടെ മഹോത്സവത്തിന് തിരശീല ഉയരാന്‍ മണിക്കൂറുകള്‍ മാത്രം. പതിമൂന്നാമത് ദുബൈ ഇന്‍റര്‍നാഷനല്‍ ഫിലിംഫെസ്റ്റിവല്‍ ഇന്ന് വൈകീട്ട് ആറിന് മദീനത്ത് ജുമൈറയില്‍ ആരംഭിക്കും. ജോണ്‍ മാഡ്ഡന്‍ സംവിധാനം ചെയ്ത മിസ് സ്ളോഏനാണ് ഉദ്ഘാടന ചിത്രം. പ്രത്യേക ക്ഷണം ലഭിച്ച കാണികള്‍ക്കു മുന്നിലാണ് ആദ്യ ചിത്രത്തിന്‍െറ പ്രദര്‍ശനം അരങ്ങേറുക. എന്നാല്‍ രാത്രി എട്ടിന് ജെ.ബി.ആര്‍ ദ ബീച്ചില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ പ്രദര്‍ശനം നടക്കും.
ജോര്‍ദാന്‍ റോബെര്‍ട്സ് സംവിധാനം ചെയ്ത ബേണ്‍ യുവര്‍ മാപ്സ് ആണ് ഇന്ന് ബീച്ചില്‍ പ്രദര്‍ശിപ്പിക്കുക. വ്യാഴാഴ്ച മുതല്‍ മദീനത്ത് അറീന, സൂഖ് മദീന തീയറ്റര്‍, മാള്‍ ഒഫ് എമിറേറ്റ്സിലെ എട്ട് വോക്സ് തീയറ്ററുകള്‍ എന്നിവിടങ്ങളിലും ചിത്രങ്ങളുടെ പ്രദര്‍ശനമുണ്ടാവും. വിര്‍ച്വല്‍ റിയാലിറ്റി ചിത്രങ്ങളുടെ പ്രദര്‍ശനമാണ് മേളയുടെ മറ്റൊരു സവിശേഷത.
35ദിര്‍ഹമാണ് സാധാരണ പ്രദര്‍ശനങ്ങളുടെ ടിക്കറ്റ് നിരക്ക്. മദീനത്ത് അറീനയില്‍ നടക്കുന്ന റെഡ് കാര്‍പ്പറ്റ് ഗാലാ പ്രദര്‍ശനങ്ങള്‍ക്ക് നൂറു ദിര്‍ഹം നല്‍കണം. കുട്ടികളുടെ ഗാലാ പ്രദര്‍ശനത്തിന് 60 ദിര്‍ഹമാണ് നിരക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഐഡന്‍റിറ്റി കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് സാധാരണ പ്രദര്‍ശനങ്ങള്‍ക്ക് 15 ദിര്‍ഹം നല്‍കിയാല്‍ മതി. ഓപ്പണ്‍ സെഷനുകളില്‍ പങ്കെടുക്കുന്നതിന് 50 ദിര്‍ഹമാണ് നിരക്ക്. ടിക്കറ്റുകള്‍ www.diff.ae എന്ന സൈറ്റുവഴിയോ പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്നോ വാങ്ങാം. മദീനത്ത് ജുമൈറയില്‍ മേളക്കത്തെുന്നവര്‍ക്ക് ദുബൈ പൊലീസ് അക്കാദമി വളപ്പിലാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ബീച്ചില്‍ പൊതു പ്രദര്‍ശനം കാണാനത്തെുന്നവര്‍ ട്രാമില്‍ ജെ.ബി.ആര്‍2 സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.