ഫുജൈറ: ഹോര്‍മുസ് കടലിടുക്ക് അടക്കുമെന്ന ഭീഷണി ഇനിമുതല്‍ വിലപ്പോവില്ളെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അശ്ശര്‍ഖി പറഞ്ഞു. പ്രസ്തുത ഭീഷണി ഗതകാല ചരിത്രത്തിന്‍െറ ഭാഗമായിക്കഴിഞ്ഞു. അബൂദബിയിലെ ഹബ്ഷാന്‍ മുതല്‍ ഫുജൈറ വരെ നീളുന്ന പൈപ്പ് ലൈന്‍ പണി കഴിഞ്ഞതോടെ ഇത്തരം ഭീഷണിക്ക് രാജ്യം വില കല്‍പ്പിക്കുന്നില്ല. ഈ പൈപ്പിലൂടെ എത്തിക്കുന്ന എണ്ണ അത്യാധുനികമായി സജ്ജീകരിച്ച ഫുജൈറ തുറമുഖത്ത് നിന്ന് നേരിട്ട് എണ്ണക്കപ്പലുകളിലെക്ക് കയറ്റുകയാണ് ചെയ്യുക. അതോടെ രാജ്യത്തെ എണ്ണ ഹോര്‍മോസ് കടലിടുക്കിലൂടെ കൊണ്ടുപോകേണ്ടതില്ളെന്ന് ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ‘വാം’ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പ്രവര്‍ത്തന ക്ഷമമായ ഈ പൈപ്പ് ലൈന്‍ രാജ്യത്തെ 70 ശതമാനം എണ്ണ ലോക വിപണിയില്‍ എത്തിക്കാന്‍ പര്യാപ്തമാണ്. സൂക്ഷമായ പഠനം നടത്തി ദീര്‍ഘ ദൃഷ്ടിയോടെ തയാറാക്കി പൂര്‍ത്തിയാക്കിയ ഈ പദ്ധതി അത്ഭുതത്തോടെയണ് ലോകം കാണുന്നത്. ദിനേന 20നും 30നുമിടയില്‍ എണ്ണക്കപ്പലുകള്‍ കടന്നു പോകുന്ന കടലിടുക്കാണിത്. തിരക്കേറിയ സമയങ്ങളില്‍ ആറു മിനിറ്റില്‍ ഒരു കപ്പലെന്ന തോതില്‍ കടന്നു പോകുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണയില്‍ 40 ശതമാനം ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലാണ് കയറ്റി അയക്കുന്നത്. ഗള്‍ഫ് മേഖലയും ലോകവും ഒരുപോലെ നേരിടുന്ന പ്രശ്നം പരിഹരിക്കുന്നതില്‍ ഭാഗഭാക്കുന്നതില്‍ ഫുജൈറക്ക് സന്തോഷമേയുള്ളൂ എന്ന് ശൈഖ് ഹമദ് പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഫുജൈറ എമിറേറ്റ് സാമൂഹികവും സാമ്പത്തികവുമായ കുതിപ്പ് നടത്തിയിട്ടുണ്ട്. ലോകത്തെ പ്രധാന സാമ്പത്തിക ആകര്‍ഷക കേന്ദ്രമാക്കി മാറാനുള്ള ലക്ഷ്യം വെച്ച് കഴിഞ്ഞ അഞ്ച് വര്‍ഷമായി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഫുജൈറയില്‍ നടക്കുകയാണ്.
ഐക്യ എമിറേറ്റുകളുടെ രൂപവത്കരണമാണ് രാജ്യത്തിന്‍െറ എല്ലാ വികസനത്തിന്‍റെയും അടിത്തറ. അതിനു നേതൃത്വം നല്‍കിയ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ അതിരില്ലാതെ സ്വപ്നം കണ്ടിരുന്ന നേതാവായിരുന്നു.
ഐക്യമാണ് യു.എ.ഇയുടെ പുരോഗതിയുടെ ആണിക്കല്ല് എന്ന് സൂചിപ്പിച്ച ശൈഖ് ഹമദ് കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റമാണ് ദിനം പ്രതി രാജ്യം നടത്തിക്കൊണ്ടിരുന്നത് എന്ന് പറഞ്ഞു. ഈ പുരോഗതിയില്‍ ഏറ്റവും പ്രധാനമാണ് ദുബൈയില്‍ നടക്കാനിരിക്കുന്ന ‘എക്സ്പോ 2020’.
കാരണം ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്ക് മാത്രമല്ല മധ്യ പൗരസ്ത്യ ദേശത്തെ ഒരു രാജ്യത്തിനും നേടിയെടുക്കാന്‍ കഴിയാത്ത നേട്ടമാണിത്. ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ നേതൃത്വത്തിലുള്ള ഭരണാധികാരികള്‍ രാജ്യത്ത് മാത്രമല്ല മേഖലയിലാകെ സമാധാനവും സുരക്ഷയും നിലനിര്‍ത്തി വികസനം കൈവരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു.
എമിറേറ്റിലെ ജനങ്ങളാണ് തന്‍െറ പ്രധാന ചിന്താവിഷയമെന്ന് അദ്ദേഹം പറഞ്ഞു. ഭരണ നേതൃത്വം ഉത്തരവാദിത്തമാണ്; അലങ്കാരമല്ല. ജനങ്ങളോട് ഇടപഴകിക്കൊണ്ട് അവരോട് സംവദിക്കണമെന്ന വിശ്വാസക്കാരനാണ് താന്‍.
ഫുജൈറക്ക് നിര്‍മാണവും വിനോദ സഞ്ചാരവും കാര്‍ഷികവുമായ മുഖമുണ്ട്. ഭാവിയില്‍ നിര്‍മാണ മേഖല വികസിപ്പിക്കാനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പരിപാടിയിട്ടിരിക്കുന്നു. ഫുജൈറക്ക് വിനോദ സഞ്ചാര മേഖലയില്‍ ഏറെ സാധ്യതകളുണ്ട്. ചരിത്രപരവും പൗരാണികവുമായ പലതും വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. എണ്ണയുടെയും അനുബന്ധ വസ്തുക്കളുടെയും സംഭരണം, ശേഖരണം, കയറ്റുമതി എന്നിവയടക്കമുള്ള നിര്‍മാണത്തില്‍ ഫുജൈറ തുറമുഖത്തിന് സാധ്യതകള്‍ ഏറെയാണ്. കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്നതില്‍ സിങ്കപ്പൂറിന് ശേഷം ലോകത്തില്‍ രണ്ടാം സ്ഥാനമാണ് ഫുജൈറ തുറമുഖത്തിനുള്ളത്. എണ്ണയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ശേഖരണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനവും. 65 കോടി ദിര്‍ഹം ചെലവിട്ട് തയാറാക്കിയ ലോകത്ത് ഏറ്റവും ആഴമുള്ള ബെര്‍ത്ത് വലിയ കപ്പലുകള്‍ക്ക് അടക്കാന്‍ തക്ക സൗകര്യമുണ്ട്.
ഫുജൈറ തുറമുഖം വര്‍ഷം 5500 കപ്പലുകളെ സ്വീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം 9.8 കോടി ടണ്‍ സാധനങ്ങളാണ് തുറമുഖത്ത് കയറ്റുകയും ഇറക്കുകയും ചെയ്തത്.
പത്ത് വര്‍ഷം മുന്‍പ് നിലവില്‍ വന്ന ഫ്രീസോണ്‍ ഫുജൈറയില്‍ സാമ്പത്തികവും വ്യാവസായികവുമായ ഉണര്‍വ് ഉണ്ടാക്കിയിരിക്കുന്നു. ഫ്രീസോണില്‍ മാത്രമായി 250 കമ്പനികള്‍ 35 കോടി ഡോളര്‍ നിക്ഷേപിച്ചിരിക്കുന്നു. ഈ വര്‍ഷത്തിന്‍്റെ ആദ്യ പാദത്തില്‍ തന്നെ വിദേശ കമ്പനികള്‍ എട്ടു കോടി ദിര്‍ഹം ഫ്രീസോണില്‍ ഇറക്കിയിട്ടുണ്ട്.
വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജന സംഖ്യയിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യ 2,13, 712 ആയിരുന്നു. 2014 ല്‍ ഇത് 2,02,667 ആയിരുന്നു. 2040 ല്‍ അഞ്ചു ലക്ഷമാകും. അടുത്ത അഞ്ചു വര്‍ഷത്തിനകം 1500 ഹോട്ടല്‍ മുറികളും 8800 പുതിയ വീടുകളും പണിയാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.