ദുബൈ: അറബ് കലാലോകത്തിന്‍െറ പരിവര്‍ത്തനത്തിന്‍െറയും മുന്നേറ്റത്തിന്‍െറയും തിരയിളക്കങ്ങള്‍ക്കൊടുവില്‍ 13ാമത് ദുബൈ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന് കൊടിയിറക്കം. കാത്തിരിപ്പിന്‍െറയും സ്വപ്നഭംഗങ്ങളുടെയും വീണ്ടെടുപ്പിനായുള്ള യത്നങ്ങളുടെയും കഥ പറഞ്ഞ ഒന്നിനോടൊന്ന് മികച്ച ചിത്രങ്ങള്‍ മാറ്റുരച്ച മേളയില്‍ ഭീകരതയുടെ കെടുതികള്‍ വരച്ചു കാട്ടിയ റെസേബ -ഇരുള്‍ക്കാറ്റ് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള മുഹ്ര്‍ അവാര്‍ഡ് നേടി.
വിവാഹത്തിന് ഒരുങ്ങി കാത്തിരിക്കവെ ഐ.എസ് ഭീകരാക്രമണം മൂലം ജീവിതം അട്ടിമറിക്കപ്പെട്ട യസീദി കുടുംബത്തിന്‍െറ കഥയാണ് ഹുസൈന്‍ ഹസ്സന്‍ സംവിധനം ചെയ്ത ചിത്രം പറയുന്നത്. രണ്ടു ലക്ഷം ദിര്‍ഹവും പ്രശംസാഫലകവുമടങ്ങിയ പുരസ്കാരം ദുബൈ രാജകുമാരന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സമ്മാനിച്ചു പണഞെരുക്കം മൂലം മുടങ്ങിക്കിടന്ന കുര്‍ദ് അധ്യാപകനെക്കുറിച്ചുള്ള സിനിമ തയ്യാറാക്കാന്‍ പുരസ്കാര തുക വിനിയോഗിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.
ബെയ്റൂത്തിലെ വീട്ടുജോലിക്കാരുടെ ജീവിതദുരിതം വിവരിക്കുന്ന എല്ലാവര്‍ക്കൂം ഓരോ വേലക്കാരി മികച്ച നോണ്‍ഫിക്ഷന്‍ ചിത്രത്തിനുള്ള ഒരു ലക്ഷം ദിര്‍ഹത്തിന്‍െറ പുരസ്കാരം നേടി. അബി സംറയാണ് സംവിധാനം. മികച്ച ഇമാറത്തി ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്കാരം അബ്ദുല്ലാ അല്‍ കാബി സംവിധാനം ചെയ്ത ആണുങ്ങള്‍ മാത്രമുള്ള ശ്മശാനം നേടി 75000 ദിര്‍ഹമാണ് പുരസ്കാര തുക. സോളിറൈര്‍ എന്ന ചിത്രത്തില്‍ സഹോദരന്‍െറ മരണവും ഭര്‍ത്താവിന്‍െറ അനാരോഗ്യവും സൃഷ്ടിച്ച വേദനകള്‍ക്കിടയില്‍ ജീവിതത്തെ നേരിടുന്ന തെരേസയെ അവതരിപ്പിച്ച ജൂലിയാ കസ്സര്‍ മികച്ച നടിയായി. ‘ആടും ഇബ്രാഹിമും’ എന്ന ചിത്രത്തില്‍ ആടുമായി ചങ്ങാത്തം കൂടുന്ന മനുഷ്യനെ അവതരിപ്പിച്ച അലി സോബി അലി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
മൈക്കിള്‍ ബുനേജയുടെ ഹൃദയ തന്തുക്കള്‍ മികച്ച ജനപ്രീതി നേടിയ ചിത്രമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.