പ്രവാസികളായ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ചികിത്സ: സാമൂഹിക വകുപ്പിന്‍െറ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

ദുബൈ: പ്രവാസികളായ ഭിന്നശേഷിക്കാര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കാന്‍ സാമൂഹിക വകുപ്പിന്‍െറ സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം റദ്ദാക്കി. പകരം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കാര്‍ഡ് മതിയാകും. ആരോഗ്യ മന്ത്രാലയവും സാമൂഹിക കാര്യ  മന്ത്രാലയവും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ തീരുമാനമായതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.  
സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കാന്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം ഭിന്നശേഷിക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നതായി സാമൂഹിക കാര്യ മന്ത്രാലയത്തിലെ ഭിന്നശേഷി വിഭാഗം മേധാവി വഫ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് മന്ത്രാലയത്തിന്‍െറ ദുബൈ കേന്ദ്രത്തില്‍ നിന്നാണ് നല്‍കുന്നതെന്നതിനാല്‍ ദൂരെ താമസിക്കുന്ന ഭിന്നശേഷിക്കാര്‍ പല തവണ യാത്ര ചെയ്യേണ്ടിവന്നിരുന്നു. മന്ത്രാലയത്തില്‍ അസാധാരണമായ തിരക്കുണ്ടാകാനും ഇത് കാരണമായി. ഈ പശ്ചാത്തലത്തിലാണ് തീരുമാനം മാറ്റാന്‍ ഇരു മന്ത്രാലയവും ധാരണയിലത്തെിയത്. നിലവില്‍ 9600ലധികം കാര്‍ഡുകള്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ ഭൂരിപക്ഷവും രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കാണ് ലഭിച്ചിട്ടുള്ളത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.