ഗള്‍ഫിലെ 50 സമ്പന്ന ഇന്ത്യക്കാരില്‍ 13 മലയാളികള്‍

ദുബൈ: വാണിജ്യ മാസികഅറേബ്യന്‍ ബിസിനസ് പ്രഖ്യാപിച്ച ഗള്‍ഫ് മേഖലയിലെ ഏറ്റവും സമ്പന്നരായ 50 ഇന്ത്യക്കാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് 13 പേര്‍. ആര്‍.പി ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാന്‍ ഡോ. രവി പിള്ളയാണ് മലയാളികളില്‍ ഒന്നാം സ്ഥാനത്ത് . 460 കോടി ഡോളര്‍ (30,820 കോടി രൂപ) ആസ്തിയോടെ ആകെ പട്ടികയില്‍ തന്നെ ഡോ. രവി പിള്ള മൂന്നാം സ്ഥാനത്താണ്. മൊത്തം പട്ടികയില്‍ ഒന്നാമത് സ്റ്റാല്യന്‍ ഗ്രൂപ്പ് മേധാവി സുനില്‍ വസ്വനിയാണ്. ആകെ ആസ്തി 710 കോടി ഡോളര്‍. രണ്ടാം സ്ഥാനത്ത് ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗ്തിയാനി; ആസ്തി  550 കോടി ഡോളര്‍.
ലുലു ഗ്രൂപ്പ് മേധാവി എം.എ.യുസഫലിയാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. ആകെ ആസ്തി 447 കോടി ഡോളര്‍  (29,949 കോടി രൂപ). തൊട്ടു പിന്നില്‍ ജെംസ്  എഡ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയാണ്. ആസ്തി  250 കോടി ഡോളര്‍  (16,750 കോടി രൂപ). മലയാളികളില്‍ നാലാം സ്ഥാനത്ത് ആസ്റ്റര്‍ ഡി.എം. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനാണ്. 170 കോടി ഡോളര്‍  (11,390 കോടി രൂപ) ആസ്തിയുള്ള അദ്ദേഹം ഗള്‍ഫ് മേഖലയിലെ ആരോഗ്യ രംഗത്തെ ഏറ്റവും പ്രമുഖനായ ഇന്ത്യക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കുന്നു. ആറാം സ്ഥാനത്ത് ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി. എന്‍.സി. മേനോന്‍ (140 കോടി ഡോളര്‍), ഏഴാം സ്ഥാനത്ത് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (85 കോടി ഡോളര്‍) എന്നിവരും പട്ടികയിലുണ്ട്.അതേസമയം ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയുടെ മരുമക്കളായ ഷംസീര്‍ വയലില്‍ (വി.പി.എസ് ഹെല്‍ത്ത്കെയര്‍) അഞ്ചും അദീബ് അഹമ്മദ് (സി.ഇ.ഒ,  ലുലു എക്സ്ചേഞ്ച്) 11ഉം സ്ഥാനത്തായി പട്ടികയിലുണ്ട്. ഷംസീറിന്‍െറ ആസ്തി 150 കോടി ഡോളറും  (10,050 കോടി രൂപ) അദീബിന്‍േറത് 45 കോടി ഡോളറു (3,015 കോടി രൂപ)മാണ്. മൂവരുടെയും മൊത്തം ആസ്തി 642 കോടി ഡോളര്‍ വരും.
ഫൈസല്‍ കോട്ടികൊള്ളന്‍ (കെഫ് ഹോള്‍ഡിങ്ങ്സ്), കോറത്ത് മുഹമ്മദ്് (കോറത്ത് ഗ്രൂപ്പ്, തുംമ്പെ മൊയ്തീന്‍, (തുംമ്പെ ഗ്രൂപ്പ്), കെ. മുരളീധരന്‍ (സതേണ്‍ ഫ്രാഞ്ചൈസ് കമ്പനി ഗ്രൂപ്പ് ), ദിലീപ് രാഹുലന്‍ (പസഫിക് കണ്ട്രോള്‍സ്) എന്നിവരാണ് പട്ടികയിലെ മറ്റു കേരളീയര്‍.പട്ടികയിലെ 13 കേരളീയരുടെ ആകെ ആസ്തി ഏകദേശം 2000 കോടി ഡോളറാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.