ഇന്നും നാളെയും മൂടല്‍മഞ്ഞിനും മഴക്കും സാധ്യത

അബൂദബി: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ മീറ്ററോളജി ആന്‍റ് സീസ്മോളജി അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. അറബിക്കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 
ന്യൂനമര്‍ദം മൂലമാണ് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാന്‍ സാധ്യതയുള്ളത്. ബുധനാഴ്ച അബൂദബിയിലും അല്‍ഐനിലും വടക്കന്‍ എമിറേറ്റുകളിലും മേഘാവൃതമായ കാലാവസ്ഥയായിരിക്കും. മഴക്കും സാധ്യതയുണ്ട്.  അതേസമയം, എല്ലാ ഭാഗങ്ങളിലും ഒരേ പോലെ മഴ ലഭിക്കാന്‍ സാധ്യതയില്ല. 
തിങ്കളാഴ്ച അബൂദബിയിലെയും അല്‍ഐനിലെയും റോഡുകളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു. എമിറേറ്റിന്‍െറ ഉള്‍ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. 
ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം വാഹന ഡ്രൈവര്‍മാര്‍ക്കായി ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ച അര്‍ധരാത്രി മദീന സായിദ്, ലിവ, സ്വയ്ഹാന്‍, അല്‍ഐന്‍, ദുബൈയിലെ ആല്‍ മക്തൂം വിമാനത്താവളം, ഷാര്‍ജയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് ഉണ്ടായിരുന്നതായി നാഷനല്‍ സെന്‍റര്‍ ഫോര്‍ മീറ്ററോളജി ആന്‍റ് സീസ്മോളജി അറിയിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.