ദുബൈ: ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദ്വിദിന കൂട്ട യോഗക്ക് ദുബൈയില്‍ തുടക്കമായി. ആദ്യ ദിനമായ വെള്ളിയാഴ്ച ഡൗണ്‍ടൗണില്‍ നടന്ന എക്സ് യോഗ ദുബൈ ഫെസ്റ്റിവലില്‍ 9000ഓളം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ സാന്നിധ്യം ശ്രദ്ധേയമായി. യോഗ ഗുരു സുനീല്‍ സിങും ശില്‍പ ഷെട്ടിയുമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഡൗണ്‍ടൗണിലെ മുഹമ്മദ് ബിന്‍ റാശിദ് ബുലവാര്‍ഡില്‍ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ആളുകള്‍ യോഗക്കായി അണിനിരന്നു. പരിപാടി കൂറ്റന്‍ ടി.വി സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.