ദുബൈയില്‍ സിക വൈറസ് പരത്തുന്ന കൊതുകുകള്‍ ഇല്ളെന്ന് നഗരസഭ 

ദുബൈ: സിക വൈറസ് പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ സാന്നിധ്യം ദുബൈയില്‍ ഇല്ളെന്ന് നഗരസഭ അറിയിച്ചു. സിക വൈറസ് ബാധ സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ നഗരസഭ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നതായി പെസ്റ്റ് കണ്‍ട്രോള്‍ വിഭാഗം മേധാവി ഹിശാം അബ്ദുറഹ്മാന്‍ അല്‍ യഹ്യ പറഞ്ഞു. 
നഗരത്തിന്‍െറ എല്ലാ ഭാഗങ്ങളിലും നഗരസഭയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി കൊതുകുകളുടെ സാന്നിധ്യം ഇല്ളെന്ന് ഉറപ്പിച്ചു. കര, കടല്‍, തുറമുഖങ്ങള്‍, പാര്‍ക്കുകള്‍, താമസ കേന്ദ്രങ്ങള്‍, വ്യവസായ മേഖലകള്‍, കുതിരാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടന്നു. സിക വൈറസ് ബാധക്കുള്ള ഒരു സാഹചര്യവും ഇല്ളെന്ന് പരിശോധനയില്‍ വ്യക്തമായി. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ആഫ്രിക്കയില്‍ ജനനം കൊണ്ട ഈഡിസ് ഈജിപ്തി കൊതുകുകളെ ലോകത്തെ ഉഷ്ണമേഖലകളിലും സമശീതോഷ്ണ മേഖലകളിലും കാണപ്പെടുന്നു. ഡെങ്കി, മഞ്ഞപ്പനി എന്നീ രോഗങ്ങള്‍ പരത്തുന്നതും ഇതേ കൊതുകുകളാണ്. 
പനി, ദേഹമാസകലം ചുവന്നുതടിക്കല്‍, തലവേദന, സന്ധിവേദന തുടങ്ങിയവയാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. നഗരത്തില്‍ എവിടെയെങ്കിലും ഈഡിസ് ഈജിപ്തി കൊതുകുകളുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടാല്‍ നഗരസഭയുടെ 800900 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.