വാറ്റ് അഞ്ച് ശതമാനം; ജി.സി.സി രാജ്യങ്ങള്‍  അംഗീകരിച്ചതായി റിപ്പോര്‍ട്ട് 

അബൂദബി: ജി.സി.സി രാജ്യങ്ങളില്‍ 2018 മുതല്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മൂല്യവര്‍ധിത നികുതി (വാറ്റ്) അഞ്ച് ശതമാനമായി നിശ്ചയിച്ചതായി റിപ്പോര്‍ട്ട്. അഞ്ച് ശതമാനം വീതം നികുതി ഈടാക്കുന്നതിന് അംഗ രാജ്യങ്ങള്‍ സമ്മതിച്ചതായി ഒമാന്‍ സാമ്പത്തിക കാര്യ മന്ത്രി ദര്‍വീഷ് അല്‍ ബലൂഷി ആണ് വ്യക്തമാക്കിയത്. അതേസമയം, വാറ്റ് എന്ന് മുതല്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ജി.സി.സി രാജ്യങ്ങള്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. 
മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ് ജി.സി.സി അംഗരാജ്യങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നത്. 
ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ച് ശതമാനത്തില്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഒമാന്‍ മന്ത്രി പറഞ്ഞു. അതേസമയം, എന്ന് മുതല്‍ വാറ്റ് നടപ്പാക്കണം എന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ളെന്ന് യു.എ.ഇ ധനകാര്യ മന്ത്രാലയം വക്താവ് നേരത്തേ വ്യക്തമാക്കിയിരുന്നു. 
ജി.സി.സി രാജ്യങ്ങളില്‍ വാറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു. അതേസമയം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളെ വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  യു.എ.ഇയില്‍ വാറ്റ് ഏര്‍പ്പെടുത്തിയാല്‍ ആദ്യ വര്‍ഷം മാത്രം 1000 കോടി മുതല്‍ 1200 കോടി ദിര്‍ഹം വരെ വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.