മയക്കുമരുന്ന് കടത്തും വില്‍പനയും:  അല്‍ഐനില്‍ ഫാര്‍മസിസ്റ്റ് അറസ്റ്റില്‍ 

അബൂദബി: അല്‍ഐനില്‍ മയക്കുമരുന്ന് കടത്തും വില്‍പനയും ഉപയോഗവും നടത്തിയ കേസില്‍ അറബ് വംശജനായ ഫാര്‍മസിസ്റ്റിനെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. ഫാര്‍മസിസ്റ്റ് എന്ന പദവി ഉപയോഗിച്ച് മയക്കുമരുന്ന് ഗുളികകള്‍ സംഘടിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്ത 31 വയസ്സുകാരനാണ് പിടിയിലായത്. 
ഇയാളില്‍ നിന്ന് സ്വന്തം ഉപയോഗത്തിന് ചുരുട്ടി സൂക്ഷിച്ച ഹഷീഷും വില്‍പനക്കായി കരുതിയിരുന്ന 51 ഗ്രാം വരുന്ന രണ്ട് പാക്കറ്റ് ഹഷീഷും 1286 മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. 
ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം നല്‍കേണ്ട ഗുളികകളാണ് ഇയാളില്‍ നിന്ന് അബൂദബി പൊലീസിന്‍െറ കുറ്റാന്വേഷണ വിഭാഗത്തിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം കണ്ടെടുത്തത്. ജോലി സ്ഥലത്തിന് അടുത്തുള്ള കാര്‍ പാര്‍ക്കിങില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വാഹനത്തില്‍ നിന്നും താമസ കേന്ദ്രത്തില്‍ നിന്നുമായാണ് മയക്കുമരുന്ന് കണ്ടെടുത്തത്. 
അല്‍ഐനിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് കുറ്റാന്വേഷണ വിഭാഗത്തിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധാവി കേണല്‍ സുല്‍ത്താന്‍ സുവായെഹ് അല്‍ ദര്‍മാക്കി പറഞ്ഞു. പിടിക്കപ്പെടുന്നത് ഒഴിവാക്കുന്നതിന് അതീവ ജാഗ്രതയോടെയാണ് പ്രതി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഇവ വാങ്ങുന്നവരെ അതീവ സൂക്ഷ്മതയോടെ കണ്ടത്തെുകയായിരുന്നു. ഫാര്‍മസിസ്റ്റിനെ തുടര്‍ച്ചയായ പിന്തുടര്‍ന്ന ശേഷമാണ് മയക്കുമരുന്ന് ഉള്‍പ്പെടെ പ്രതിയെ പ്രത്യേക സംഘം പിടികൂടിയതെന്ന് കേണല്‍ അല്‍ ദര്‍മാക്കി പറഞ്ഞു. ജോലി സ്ഥലത്തെ പാര്‍ക്കിങിന് സമീപം വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ അറസ്റ്റ് ചെയ്യുകയും കാറിലും വീട്ടിലുമായി ഒള്ിപ്പിച്ചുവെച്ച മയക്കുമരുന്നുകള്‍ പരിശോധനയില്‍ കണ്ടത്തെുകയുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും കേണല്‍ അല്‍ ദര്‍മാക്കി പറഞ്ഞു. 
തുടര്‍ നിയമ നടപടികള്‍ക്കായി പ്രതിയെയും മയക്കുമരുന്നും പബ്ളിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് വില്‍പനക്കാരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍  8002626 എന്ന ടോള്‍ഫ്രീ നമ്പറിലോ  2828 നമ്പറിലേക്ക് എസ്.എം.എസ് അയച്ചോ  www.aman.gov.ae വഴി ഇ മെയില്‍ സന്ദേശത്തിലൂടെയോ ഓപറേഷന്‍സ് റൂം നമ്പറായ 999 ലോ വിവരം അറിയിക്കണമെന്ന് അബൂദബി പൊലീസ് നിര്‍ദേശിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.