ശൈഖ് മുഹമ്മദിന്‍െറ അധികാര ആരോഹണത്തിന് നാളെ പത്തു വയസ്സ്; അഭിനന്ദനം ചൊരിഞ്ഞ് ശൈഖ് ഖലീഫ 

അബൂദബി: ദുബൈ ഭരണാധികാരിയായി അധികാരമേറ്റ് പത്ത് വര്‍ഷം എന്ന നാഴികക്കല്ല് പിന്നിടുന്ന ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അഭിനന്ദിച്ചു. 
വരുന്ന പതിറ്റാണ്ടിലും രാജ്യത്തെയും ജനങ്ങളെയും മുന്നോട്ടുനയിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന് സാധിക്കട്ടെയെന്ന് ശൈഖ് ഖലീഫ ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി. ഭരണ- സര്‍ക്കാര്‍- വികസന മേഖലകളില്‍ അത്യാധുനിക കൊണ്ടുവന്നതിന് ശൈഖ് മുഹമ്മദിന് ശൈഖ് ഖലീഫ നന്ദി അറിയിക്കുകയും ചെയ്തു. 
ഏറ്റവും കഴിവുറ്റതും മികച്ചതുമായ സര്‍ക്കാറിന് നേതൃത്വം നല്‍കിയാണ് ജനുവരി നാലിന് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സുതാര്യതയും ഗുണമേന്‍മയും കൊണ്ടുവരാന്‍ സാധിച്ചു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഭരണ കാര്യക്ഷമതയില്‍ യു.എ.ഇയെ മുന്നിലത്തെിക്കാന്‍ ശൈഖ് മുഹമ്മദിന്‍െറ നേതൃത്വത്തിലുള്ള ഭരണത്തിന് സാധിച്ചു. ഭാവി തലമുറകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും പത്ത് വര്‍ഷത്തിനിടെ നേതൃത്വം നല്‍കി. ഫെഡറല്‍ സര്‍ക്കാറും പ്രാദേശിക സര്‍ക്കാറുകളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുകയും തന്ത്രപ്രധാന പദ്ധതികള്‍ക്കായി ദേശീയ സംഘങ്ങള്‍ രൂപവത്കരിക്കുകയും ചെയ്തു. വിജയകരമായതും സന്തുലിതവും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ മികച്ച സാമ്പത്തിക സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുകയും ചെയ്തു. സന്തുഷ്ടരായ പൗരന്‍മാരെ സൃഷ്ടിക്കുകയും സ്വകാര്യ മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്തു. പത്ത് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ യുവ സമൂഹത്തിന് പ്രചോദനമാകുകയും രാജ്യത്തെയും ജനങ്ങളെയും ഒന്നിപ്പിക്കുകയും ശക്തമായ ഇമാറാത്തി സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ശൈഖ് മുഹമ്മദിന് സാധിച്ചതായി ശൈഖ് ഖലീഫ പറഞ്ഞു. അറബ് മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. 
യു.എ.ഇക്കും അറബ്- ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കും മുഴുവന്‍ ലോകത്തിനും നല്‍കിയ എല്ലാ സംഭാവനകള്‍ക്കും നന്ദി രേഖപ്പെടുത്താന്‍ നമ്മള്‍ ഈ അവസരം ഉപയോഗപ്പെടുത്തണം. ഭരണതലം, മാനുഷികം, സാമ്പത്തികം, വികസനം, ബൗദ്ധികം എന്നീ മേഖലകളില്‍ താങ്കള്‍ നല്‍കിയ മികവുറ്റ സംഭാവനകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. 
എന്‍െറയും സുപ്രീം കൗണ്‍സില്‍ അംഗങ്ങളുടെയും ജനങ്ങളുടെയും പേരില്‍ ശൈഖ് മുഹമ്മദിനെ അഭിനന്ദിക്കാനും നന്ദി അറിയിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നതായും ശൈഖ് ഖലീഫ പറഞ്ഞു. കൂടുതല്‍ വലുതും ശക്തവും സുന്ദരവുമായ പത്ത് വര്‍ഷങ്ങള്‍ കൂടി ശൈഖ് മുഹമ്മദ് നമുക്ക് ലഭ്യമാക്കട്ടെയെന്നും ആശംസിക്കുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.