യു.എ.ഇയുടെ ചൊവ്വാദൗത്യം: പുസ്തകം പുറത്തിറക്കി

ദുബൈ: യു.എ.ഇയുടെ ചൊവ്വാ ദൗത്യത്തിന്‍െറ വിവിധ ഘട്ടങ്ങള്‍ വിശദമാക്കുന്ന ദേശീയ പുസ്തകം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പുറത്തിറക്കി. 
എന്തുകൊണ്ടാണ് യു.എ.ഇ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുത്തതെന്നും ബഹിരാകാശ ദൗത്യങ്ങളിലുടെ മാനവകുലത്തിന് ഉണ്ടാകുന്ന ഗുണങ്ങളും ഇതില്‍ വിശദീകരിക്കുന്നുണ്ട്.
1971 ഡിസംബര്‍ രണ്ടിനാണ് സോവിയറ്റ് യൂണിയന്‍െറ ആദ്യ ബഹിരാകാശപേടകം ചൊവ്വയില്‍ ഇറങ്ങിയതെന്നും അന്നു തന്നെയാണ് പൂര്‍വപിതാക്കള്‍ യു.എ.ഇ എന്ന പുതിയ രാഷ്ട്ര നിര്‍മിതിക്കായുള്ള യാത്ര തുടങ്ങിയതെന്നും പുസ്തകത്തിന്‍െറ ആമുഖത്തില്‍ ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു. 50 വര്‍ഷം പിന്നിട്ട് 2021ല്‍ എത്തുമ്പോള്‍  രണ്ടു യാത്രകളും ഭൂമിയില്‍ നിന്ന്  ആറു കോടി കി.മീറ്റര്‍ അകലെവെച്ച് സംഗമിക്കും. 
അത് മനുഷ്യയാത്രയില്‍ ഇമറാത്തികളുടെ പങ്കുചേരലും അറബ് മുദ്രക്ക് പുതിയ മാനം നല്‍കലുമായിരിക്കും. കഴിഞ്ഞ 1000 വര്‍ഷം നീണ്ട യാത്രയില്‍ അറബ്-മുസ്ലിം സംസ്കാരം ലോകത്തെ അറിവിന്‍െറ പുതിയ ചക്രവാളങ്ങളിലേക്ക് നയിക്കുകയും അവിശ്വസനീയമായ പുതിയ സിദ്ധാന്തങ്ങളും കണ്ടുപിടിത്തങ്ങളും മനുഷ്യസമൂഹത്തിന് സംഭാവന നല്‍കുകയും ചെയ്തു. മുന്‍കാല നേതാക്കളും വ്യാപാരികളും ശാസ്ത്രജ്ഞരും  നക്ഷത്രങ്ങളെ നോക്കി കടല്‍ യാത്ര നടത്തുകയും സംസ്കാരം കെട്ടിപ്പടുക്കുകയും ചെയ്തു. വരും തലമുറക്ക് ഭാവി കരുപ്പിടിപ്പിക്കാനായി ഇപ്പോള്‍ നമ്മളും നക്ഷത്രങ്ങളിലേക്ക് കണ്ണയക്കുന്നു-ശൈഖ് മുഹമ്മദ് എഴുതുന്നു.
‘ഹോപ് പ്രോബ് ആന്‍ഡ് യു.എ.ഇ പ്രൊജക്ട് ടു എക്സ്പ്ളോര്‍ മാര്‍സ്’ എന്ന പുസ്തക മനുഷ്യന്‍ ചൊവ്വാ ഗ്രഹത്തെ അടുത്തറിയാന്‍ നടത്തിയ ശ്രമങ്ങളുടെ ചരിത്രം ചര്‍ച്ചചെയ്യുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.