ആ ചരിത്ര യാത്ര പാതിവഴിയില്‍ അവസാനിക്കില്ല;  സൗരോര്‍ജ വിമാനം അബൂദബിയില്‍ തിരിച്ചത്തെും

അബൂദബി:  ലോക വ്യോമയാന ചരിത്രത്തില്‍ തന്നെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സോളാര്‍ ഇംപള്‍സ്- രണ്ട് എന്ന സൗരോര്‍ജ വിമാനത്തിന്‍െറ യാത്ര പാതിവഴിയില്‍ അവസാനിക്കില്ല. ലോക ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ റെക്കോഡുകള്‍ സ്വന്തമാക്കാനുള്ള സോളാര്‍ ഇംപള്‍സിന്‍െറ യാത്ര തുടരും. 
സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഹവായിയില്‍ നിര്‍ത്തിയ യാത്ര  ഫെബ്രുവരിയോടെ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതിയുടെ പിന്നിലെ പ്രധാന ചാലക ശക്തികളും പൈലറ്റുമാരുമായ ആന്ദ്രെ ബോഷ്ബര്‍ഗും ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും അണിയറ പ്രവര്‍ത്തകരും. 
അമേരിക്കയിലെ ഹവായി വിമാനത്താവളത്തിലെ ഹാംഗറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിമാനം ഫെബ്രുവരിയില്‍ യാത്ര പുനരാരംഭിക്കുകയും ബാക്കി കേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 2016 വേനല്‍ക്കാലത്ത് അബൂദബിയില്‍ തിരിച്ചത്തെും. 2015 മാര്‍ച്ച് ഒമ്പതിന് അബൂദബിയില്‍ നിന്ന് യാത്ര ആരംഭിച്ച സോളാര്‍ ഇംപള്‍സ് രണ്ട് നാല് വന്‍കരകളും രണ്ട് മഹാസമുദ്രങ്ങളും ചുറ്റി 35000 കിലോമീറ്റര്‍ പറന്ന് ലോകം ചുറ്റി 2015 ആഗസ്റ്റില്‍ അബൂദബിയില്‍ തിരിച്ചത്തൊനായിരുന്നു പദ്ധതി. 35000 കിലോമീറ്റര്‍ ആയിരുന്നു മൊത്തം യാത്രാദൂരം നിശ്ചയിച്ചിരുന്നത്.
എന്നാല്‍, പസഫിക് സമുദ്രത്തിന് മുകളിലൂടെ അഞ്ച് പകലും അഞ്ച് രാത്രിയും നീണ്ട യാത്രക്കിടെ സൗരോര്‍ജ ബാറ്ററികള്‍ക്ക് സംഭവിച്ച തകരാറാണ് ഹവായിയില്‍ വെച്ച് സോളാര്‍ ഇംപള്‍സിന്‍െറ യാത്ര പാതിവഴിയില്‍ നില്‍ക്കാന്‍ കാരണമായത്. ഇപ്പോള്‍ സൗരോര്‍ജ ബാറ്ററികളുടെ തകരാറുകള്‍ പരിഹരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനുമുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.  അധികം വൈകാതെ ഹവായിയില്‍ നിന്ന് ഫിനിക്സിലേക്ക് യാത്ര തിരിക്കാനാകും. ആറ് മാസത്തിലധികമായി പറക്കാന്‍ കഴിയാതെ ഹാംഗറില്‍ കഴിഞ്ഞിരുന്ന സോളാര്‍ ഇംപള്‍സ് രണ്ട് വിമാനത്തെ 80.7 ദശലക്ഷം ദിര്‍ഹം സമാഹരിച്ചാണ് സൗരോര്‍ജ ബാറ്ററികള്‍ പുതുക്കിയും മറ്റ് കേടുപാടുകള്‍ തീര്‍ത്തും വീണ്ടും പറക്കാനൊരുങ്ങുന്നത്. അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ വിമാനം എത്തിയ ശേഷം അത്ലാന്‍റിക് മറികടന്ന് ആഫ്രിക്കയോ യൂറോപ്പോ വഴി അബൂദബിയിലേക്ക് തിരിച്ചത്തെുകയാണ് ലക്ഷ്യമിടുന്നത്. കാലാവസ്ഥ അനുസരിച്ചാണ് അവസാന റൂട്ടുകള്‍ നിശ്ചയിക്കുക. 
രാത്രിയും പകലും സൗരോര്‍ജം മാത്രം ഉപയോഗിച്ച് പറക്കുന്ന ലോകത്തിലെ ആദ്യ വിമാനമായ സോളാര്‍ ഇംപള്‍സ് രണ്ട് ആദ്യ ഘട്ടം പിന്നിട്ടപ്പോള്‍ തന്നെ എട്ട് ലോക റെക്കോഡുകള്‍ സ്വന്തമാക്കിയിരുന്നു. അബൂദബിയില്‍ നിന്ന് മാര്‍ച്ച് ഒമ്പതിന് യാത്ര ആരംഭിച്ച് മസ്കത്ത്, ഇന്ത്യ, മ്യാന്‍മര്‍, ചൈന, ജപ്പാന്‍ വഴിയാണ് വിമാനം അമേരിക്കയിലെ ഹവായിയില്‍ എത്തിയത്.  ജപ്പാനില്‍ നിന്ന് പസഫിക് സമുദ്രം മറികടക്കുന്ന അഞ്ച് പകലും രാത്രിയും നീണ്ട യാത്രയും നടത്തി. 7212 കിലോമീറ്ററാണ് ഈ ഒറ്റ സീറ്റ് വിമാനം പസഫിക്കിന് മുകളിലൂടെ തുടര്‍ച്ചയായി പറന്നത്. 
20 മിനിറ്റ് ഇടവിട്ട് പൈലറ്റായിരുന്ന ബോഷ്ബര്‍ഗ് ഉറങ്ങിയത്. അഞ്ച് പകലും രാത്രിയും സോളാര്‍ ഇംപള്‍സിനുള്ളില്‍ തന്നെ ചെലവിട്ടതോടെ വിമാനം തന്‍െറ വീട് പോലെയായി മാറിയെന്ന് ബോഷ്ബര്‍ഗ് പറയുന്നു.  സോളാര്‍ ഇംപള്‍സ് യാത്ര പുനരാരംഭിക്കുന്നതിനുള്ള പ്രയത്നത്തിനൊപ്പം പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ്  ആന്ദ്രെ ബോഷ്ബര്‍ഗും ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും  90 അംഗ അണിയറ പ്രവര്‍ത്തകരും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.