ദുബൈ: രാജ്യത്തെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പുതിയ ഹൈവേ വരുന്നു. അബൂദബിയെയും ദുബൈയെയും യു. എ.ഇയിലെ വടക്കന്‍ എമിരേറ്റുകളുമായി ബന്ധിപ്പിച്ച് എമിറേറ്റ്സ് റോഡിന് സമാന്തരമായി പുതിയ ഹൈവേ നിര്‍മിക്കുന്നതിനെക്കുറിച്ച് പൊതുമരാമത്ത് മന്ത്രാലയം ഗൗരവമായ ആലോചന തുടങ്ങി.
അതു പോലെ ദുബൈക്കും ഷാര്‍ജക്കുമിടയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി എമിറേറ്റ്സ് റോഡിന് കുറുകെ പുതിയ പാലം പണിയുന്നതിനും മന്ത്രാലയം പദ്ധതിയിട്ടു. ഈ റോഡ് വീതി കൂട്ടി ഷാര്‍ജയിലെ മൂന്ന് വരിപ്പാതക്കും ദുബൈയിലെ ആറു വരിപ്പാതക്കും പകരം ഏഴ് വരിപ്പാതയാക്കാനും പദ്ധതിയുണ്ട്. അതോടെ അബൂദബിയെയും ദുബൈയെയും വടക്കന്‍ എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന എമിറേറ്റ്സ് റോഡിന് അഞ്ച് അടിസ്ഥാന വരികളും ഇരു വശങ്ങളിലുമായി രണ്ടു വരിപാതകളും ഉണ്ടാകും.
രാജ്യത്തെ റോഡുകള്‍ 2007 മുതലുള്ള കാലയളവില്‍ 35 ശതമാനം വളര്‍ച്ച കൈവരിച്ചതായി പൊതുമരാമത്ത് മന്ത്രാലയത്തിലെ റോഡു മാനേജ്മെന്‍റ് വിഭാഗം എക്സിക്യുഷന്‍ ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ മഹമൂദ് അല്‍ ഖലീജ് പത്രത്തോട് പറഞ്ഞു.
ദീര്‍ഘവീക്ഷണത്തോടെ എല്ലാ സുരക്ഷിത മാനദന്ധങ്ങളും പാലിച്ചു കൊണ്ടാണു റോഡു പണികള്‍ പൂര്‍ത്തികരിക്കുന്നത്. രാജ്യത്തെ കര, നാവിക, വ്യോമ ഗതാഗത മാര്‍ഗങ്ങള്‍ ബന്ധിപ്പിക്കുന്ന ദൗത്യതോടെപ്പം അവയുടെ ഗുണ നിലവാരം കാത്തു സൂക്ഷിച്ചും റോഡുകള്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലാണ് മന്ത്രാലയം ശ്രദ്ധ പുലര്‍ത്തുന്നത്.
റോഡുകളിലെ വരികള്‍ വര്‍ധിപ്പിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് പാടെ ഒഴിവാക്കാന്‍ കഴില്ളെങ്കിലും പാര്‍ശ്വ വഴികളിലത്തൊന്‍ തക്ക വിധത്തില്‍ പാലങ്ങളും പുറത്തേക്കുള്ള (എക്സിറ്റ്) വഴികളും പ്രശ്നത്തിന് വലിയ പരിഹാരമാണ്.
രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനാവശ്യമായ വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മന്ത്രാലയം പ്രത്യേക ശ്രദ്ധ പുലര്‍ത്തുണ്ട്.റോഡുകളുടെ ഗുണ നിലവാരത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ മുന്‍നിരയിലാണ് യു. എ. ഇ.
2014 ലെ അന്താരാഷ്ട്ര ശാക്തീകരണ റിപ്പോര്‍ട്ട് പ്രകാരം ഇക്കാര്യത്തില്‍ രാജ്യം ഒന്നാം സ്ഥാനത്താണ്.
കുറഞ്ഞ കാലയളവിനുള്ളിലാണ് രാജ്യം റോഡുകളും പാലങ്ങളും തുരങ്കങ്ങളും അടങ്ങുന്ന നാനാ വിധ സൗകര്യങ്ങളോട് കൂടിയ അതി നൂതനമായ അടിസ്ഥാന സൗകര്യം വികസിപ്പിച്ചെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.