ഗ്ളോബല്‍ വില്ളേജില്‍  ഇന്നും നാളെയും കളരിപ്പയറ്റ്

ദുബൈ: കേരളത്തിലെ പ്രമുഖ പരമ്പരാഗത ആയോധനകലാ സംഘമായ സി.വി.എന്‍ കളരി ടീം, ദുബൈ ഗ്ളോബല്‍ വില്ളേജ് മേളയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍  തത്സമയ അഭ്യാസ പ്രകടനം കാഴ്ചവെക്കും. 
മുഖ്യ സാംസ്കാരിക വേദിയില്‍ വ്യാഴാഴ്ച രാത്രി 9.05നും ഇന്ത്യാ പവലിയനിലെ വേദിയില്‍ വെള്ളിയാഴ്ച  രാത്രി 7.15 നും കളരി അഭ്യാസം അരങ്ങേറും. ഇംഗ്ളീഷ്,ഹിന്ദി, മലയാളം, തമിഴ് ഉള്‍പ്പടെയുള്ള നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ആക്ഷന്‍ കൊറിയോഗ്രാഫ് ചെയ്യുന്ന രാജ്യാന്തര കലാ സംഘമാണിത്. കോഴിക്കോട് കേന്ദ്രമാക്കി കെ. നാരായണന്‍ ഗുരുക്കള്‍ ആണ് സി.വി.എന്‍ കളരി സംഘത്തിന് തുടക്കമിട്ടത്. കേരളത്തിന്‍െറ പരമ്പരാഗത ആയോധന കലയെ, ഗ്ളോബല്‍ വില്ളേജ് പോലുള്ള ഒരു രാജ്യാന്തര വേദിയില്‍ അവതരിപ്പിക്കുന്നതിലൂടെ, കേരളം കൂടിയാണ് ആദരിക്കപ്പെടുന്നതെന്ന് സി.വി.എന്‍ സംഘം അധികൃതര്‍ പറഞ്ഞു. ഒമ്പതംഗ സംഘമാണ് അഭ്യാസം നടത്തുക.
ദുബായില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ച് വരുന്ന ബോളിവുഡ് സിനിമയായ ബാജിരാവു മസ്താനി, ഷാറൂഖ് ഖാന്‍ സിനിമയായ ദില്‍സേ, മമ്മൂട്ടി സിനിമകളായ ഒരു വടക്കന്‍ വീരഗാഥ,  പഴശ്ശിരാജ, മോഹന്‍ലാല്‍ സിനിമകളായ ഗുരു, തച്ചോളി വര്‍ഗീസ് ചേകവര്‍, ജാക്കി ചാന്‍ സിനിമയായ മിത് , കൂടാതെ രാവണ്‍, ഉറുമി എന്നീ നൂറിലധികം സിനിമകളില്‍ പ്രധാന താരങ്ങള്‍ക്ക് കളരി പരിശീലനം നല്‍കിയതും സിനിമകളില്‍ ആക്ഷന്‍ കൊറിയോഗ്രാഫ് ഒരുക്കിയതും ഈ സംഘമാണ്. 
പരിപാടിക്ക് പ്രത്യേക ടിക്കറ്റില്ല. ഗ്ളോബല്‍ വില്ളേജിലേക്കുള്ള ടിക്കറ്റ് നിരക്കായ 15 ദിര്‍ഹം  മുടക്കിയാല്‍ ഈ രാജ്യാന്തര അഭ്യാസ പ്രകടനം കാണാനാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.