ദുബൈ: ഒരു കിലോ സ്വര്‍ണനാണയങ്ങള്‍ തുന്നിച്ചേര്‍ത്ത 173 വര്‍ണക്കൂട്ടുകളാല്‍ അലങ്കരിക്കപ്പെട്ട മനോഹരമായ പരവതാനിയെ കുറിച്ച് സങ്കല്‍പിക്കാന്‍ കഴിയുമോ? അങ്ങനെയൊന്നുണ്ട് ദുബൈയില്‍. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്‍െറ ഭാഗമായി ഒരുക്കിയ കാര്‍പെറ്റ് വാങ്ങണമെങ്കില്‍ കാശു കുറച്ച് ഇറക്കേണ്ടിവരും. 22 ലക്ഷം ഡോളറാണ് വില.
വല്ല വിധേനയും കാശു സംഘടിപ്പിച്ച് വാങ്ങാന്‍ ചെന്നാല്‍ പരവതാനി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് അതിന്‍െറ നിര്‍മാതാക്കള്‍ പറയും. ഇറാനില്‍നിന്നുള്ള ഈ പരവതാനി കാണാന്‍ വന്‍തിരക്കാണ്. പ്രതിദിനം എട്ടുപേര്‍വീതം എട്ടു മണിക്കൂര്‍ പണിയെടുത്ത് ഏഴുവര്‍ഷം കൊണ്ടാണ് പരവതാനി നിര്‍മിച്ചത്.
പ്രദര്‍ശനത്തിനുവെച്ച പരവതാനികളില്‍ വിലയില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത് കശ്മീരി പരവതാനിയാണ്. ഏതാണ്ട് 15.3 ലക്ഷമാണ് വില. വിദേശികള്‍ക്ക് ഏറെ പ്രിയമാണ് ഇന്ത്യന്‍ പരവതാനികള്‍ക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.