ദുബൈ മാരത്തണ്‍ ഇന്ന്;  ഗതാഗതം നിയന്ത്രിക്കും

ദുബൈ: വിഖ്യാതമായ ദുബൈ മാരത്തണ്‍ ഇന്ന്. മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മാരത്തണില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ പ്രമുഖരുള്‍പ്പെടെ 30,000 ത്തോളം പേര്‍ പങ്കെടുക്കും. 
വെള്ളിയാഴ്ച രാവിലെ6.30ന് ഉമ്മുസുഖീം റോഡില്‍ മദീനത്ത് ജുമൈറ ജങ്ഷനില്‍ നിന്നാരംഭിക്കുന്ന ഓട്ടം  42.195 കി.മീറ്റര്‍ ദൈര്‍ഘ്യം പൂര്‍ത്തിയാക്കി ദുബൈ പൊലിസ് അക്കാദമിക് സമീപം അവസാനിക്കും. അല്‍ സുഫൂഹ് റോഡിലുടെ ജുമൈറ പാം ദ്വീപ് വഴി വണ്‍ ആന്‍ഡ് ഓണ്‍സലി മിറാഷ് ഹേട്ടലിന് മുന്നില്‍ നിന്ന് തിരിഞ്ഞ് ജുമൈറ ബീച്ച് റോഡിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് ബുര്‍ജുല്‍ അറബ് കടന്ന് യുണിയന്‍ ഫ്ളാഗ് വരെ പോയി തീരിച്ചുവരും.
മൊത്തം 9.36 ലക്ഷം ഡോളറാണ് സമ്മാനത്തുക. റെക്കോഡ് സമയം കുറിച്ചാല്‍ ഒരു ലക്ഷം ഡോളര്‍ അധികം ലഭിക്കും. മാരത്തണ്‍ ദൂരം പുര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് 10 കി.മീറ്റര്‍ മത്സരം വേറെയുണ്ട്. 
നാലു കി.മീ ഫണ്‍ ഓട്ടവും ഇതോടൊപ്പം നടക്കും. 10 കി.മീറ്റര്‍ മത്സരം രാവിലെ ഒമ്പതിന് മദീനത്ത് ജൂമൈറ ഹോട്ടലിന് എതിര്‍വശത്ത് ഉമ്മു സുഖീം റോഡില്‍ നിന്നും നാലു കി.മീറ്റര്‍ മത്സരം 11 മണിക്ക് അല്‍ വാസല്‍ റോഡില്‍ അല്‍ ജലീല ഫൗണ്ടേഷന് സമീപം നിന്നും ആരംഭിക്കും.  എല്ലാത്തിന്‍െറയും സമാപം ദുബൈ പൊലീസ് അക്കാദമിക്ക് സമീപമായിരിക്കും.
ദുബൈ മാരത്തണിന്‍െറ ഭാഗമായി ജുമൈറ ബീച്ച് റോഡിലും അല്‍ സുഫൂഹ് റോഡിലും ഗതാതഗ നിയന്ത്രണമുണ്ടാകുമെന്ന് അധികാരികള്‍ അറിയിച്ചു.  രാവിലെ അഞ്ച് മുതല്‍ ഉച്ച 2.30 വരെ മത്സരം നടക്കുന്ന പാതകള്‍ അടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ അല്‍ ബര്‍ഷ പ്രദേശത്ത് വാഹനം പാര്‍ക്ക് ചെയ്ത മാള്‍ ഓഫ് എമിറേറ്റ്സ് മെട്രോസ്റ്റേഷനിലെ പാലത്തിലൂടെ ശൈഖ് സായിദ് റോഡ് മുറിച്ചുകടന്ന് ദുബൈ പൊലീസ് അക്കാദമിയുടെ വശത്തേക്ക് നടന്നാല്‍ മതി. ടാക്സികള്‍ക്ക് യാത്രക്കാരെ ഇറക്കാനുള്ള അനുമതിയുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.