ദുബൈ: തനിക്ക് ഏറെ ആരാധകരുള്ള കേരളത്തിലത്തൊന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബ്രസീലിയന്‍ ഫുട്ബാള്‍ താരം റൊണാള്‍ഡീന്യോ പറഞ്ഞു. ഇന്ത്യന്‍ ഫുട്ബാളിനെക്കുറിച്ച് പല സുഹൃത്തുക്കളില്‍ നിന്നും ധാരാളം കേട്ടിട്ടുണ്ട്. നേരത്തെ പല തവണ ഇന്ത്യയിലത്തൊന്‍ ക്ഷണമുണ്ടായിരുന്നു. എന്നാല്‍ തിരക്കുകള്‍ മൂലം നടന്നില്ല. ഇത്തവണ ആഗ്രഹം സഫലമായിരിക്കുകയാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം നിരവധി പേര്‍ ഫുട്ബാളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഫുട്ബാളിന്‍െറ വളര്‍ച്ച പ്രകടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഫുട്ബാള്‍ ഫോര്‍ പീസ് ഗ്ളോബല്‍’ എന്ന രാജ്യാന്തര സംഘടനയുടെ ടീഷര്‍ട്ടണിഞ്ഞ് കറുത്ത തൊപ്പിയും ധരിച്ചത്തെിയ റൊണാള്‍ഡീന്യോ പോര്‍ച്ചുഗീസ് ഭാഷയിലാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. സഹായി ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി. സംസാരത്തിനൊടുവില്‍ ‘ശുക്റന്‍’ (നന്ദി) എന്ന് അറബിയില്‍ പറഞ്ഞത് കൗതുകമായി.
രണ്ടുവര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് റൊണാള്‍ഡീന്യോയെ കേരളത്തിലത്തെിക്കാന്‍ കഴിഞ്ഞതെന്ന് നാഗ്ജി ഫുട്ബാള്‍ സംഘാടകരായ മോണ്ടിയാല്‍ സ്പോര്‍ട്സ് ചെയര്‍മാന്‍ ഇഫ്സു റഹ്മാന്‍ പറഞ്ഞു. അദ്ദേഹത്തിന്‍െറ സന്ദര്‍ശനം കേരള ഫുട്ബാളില്‍ തരംഗങ്ങളുണ്ടാക്കും. രണ്ടുദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ കോഴിക്കോട്ടെ സ്കൂള്‍ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിക്കും. ഇത് അവര്‍ക്കും ഗുണകരമാകും. കുമരകവും വയനാടും പോലുള്ള കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ അദ്ദേഹത്തെ കൊണ്ടുപോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തിരക്കുകള്‍ മൂലം ഇത്തവണ അതിന് കഴിയില്ല. ഇനിയും വരാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുകയാണെങ്കില്‍ ഏറെ ആരാധകരുള്ള കേരള ബ്ളാസ്റ്റേഴ്സിന് വേണ്ടി കളത്തിലിറങ്ങണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഫുട്ബാള്‍ വളര്‍ച്ചക്കായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഫുട്ബാള്‍ അക്കാദമിയും ഇന്ത്യ- പാകിസ്താന്‍ ഫുട്ബാള്‍ മത്സവും ഇതില്‍ പെടുമെന്നും ഇഫ്സു റഹ്മാന്‍ പറഞ്ഞു.
പ്രശസ്ത ഫുട്ബാള്‍ താരവും യു.കെ ആസ്ഥാനമായ ചാരിറ്റബിള്‍ ട്രസ്റ്റായ ‘ഫുട്ബാള്‍ ഫോര്‍ പീസ് ഗ്ളോബല്‍’ സഹ സ്ഥാപകനുമായ കാശിഫ് സിദ്ദീഖി, മോണ്ടിയാല്‍ വൈസ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അമ്പലപ്പള്ളി, സി.ഇ.ഒ അംജദ് ഹുസൈന്‍ കോട്ട, അസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ അനൂപ് മൂപ്പന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.