ശൈഖ ഹിന്ദ് ഖുര്‍ആന്‍ പാരായണ മത്സരത്തിന് ഇന്ന് തുടക്കം

ദുബൈ: 17– ാമത് ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ ഫൈനല്‍ റൗണ്ടിന് ശനിയാഴ്ച തുടക്കമാകും. 82 പുരുഷന്മാരും 105 വനിതകളും പങ്കെടുക്കുന്ന മത്സരം ഫെബ്രുവരി 12 വരെ നീളും. പുരുഷന്മാരുടെ മത്സരം ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കെട്ടിടത്തിലും വനിതകളുടേത് വിമന്‍ റിനൈസന്‍സ് സൊസൈറ്റിയിലുമാണ്.  
ഒമ്പത് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. പ്രത്യേക പരിഗണ അര്‍ഹിക്കുന്നവര്‍ക്കായും നവ മുസ്ലിംകള്‍ക്കായും മത്സരം ഒരുക്കിയിട്ടുണ്ട്. 
വിജയികളെ കാത്ത് വിലപിടിച്ച സമ്മാനങ്ങളുണ്ട്. കാണികള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. ശൈഖ് ഡോ. സാലിം അല്‍ ദൂബി, ശൈഖ് ഡോ. മഹ്മൂദ് അല്‍ അറൂസി, ശൈഖ് മുഹമ്മദ് അല്‍ അവാദി, ശൈഖ് വലീദ് അല്‍ മസ്റൂഖി, ശൈഖ് ഡോ. ശരീഫ് മുഅവദ് എന്നിവര്‍ പുരുഷന്മാരുടെ മത്സരത്തിന് വിധിയെഴുതും. വനിതകളുടെ മത്സരം നിയന്ത്രിക്കുന്നത് ഡോ. ഫാത്തിമ ഹുസൈന്‍ അല്‍ അലി, മുഫീദ ഫാരിസ് അല്‍ ഫാരിസ്, ഖൗല ഹുസൈന്‍ അല്‍ ഹമ്മാദി, സൈനബ് മുസ്തഫ, നാസിറ ഖാദൂര്‍ എന്നിവരാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.