ദുബൈ: ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലെ റാശിദ് ആശുപത്രിയില്‍ പൊള്ളല്‍, പ്ളാസ്റ്റിക് സര്‍ജറി യൂനിറ്റ് തുറന്നു. 23ാം നമ്പര്‍ വാര്‍ഡാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഡി.എച്ച്.എ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ചെയര്‍മാനുമായ ഹുമൈദ് അല്‍ ഖാതമി ഉദ്ഘാടനം ചെയ്തു. പൊള്ളല്‍ ചികിത്സക്കും പ്ളാസ്റ്റിക് സര്‍ജറിക്കുമായി അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദുബൈയിലെ ആശുപത്രികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതിന്‍െറ ഭാഗമായാണ് നവീകരണത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഹുമൈദ് അല്‍ ഖാതമി പറഞ്ഞു.
പരേതനായ അബീദ് അല ഹില്ലുവിന്‍െറ കുടുംബമാണ് വാര്‍ഡ് നവീകരണത്തിനുള്ള തുക ചെലവഴിച്ചിരിക്കുന്നത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഇവിടെ മികച്ച ചികിത്സ ലഭ്യമാകും. 10 മുറികളാണ് വാര്‍ഡിലുള്ളത്. അഞ്ച് വ്യക്തിഗത മുറികളും മൂന്ന് അത്യാഹിത ചികിത്സാ മുറികളും ഇതില്‍ പെടും. വായു സദാസമയവും അണുവിമുക്തമാക്കുന്ന ഹൈഡ്രോളജി മുറിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.