അത്യുഷ്ണമെന്നത് കുപ്രചാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബൂദബി: രാജ്യമൊട്ടാകെ വലിയ തോതില്‍ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും 70 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നത് സാമൂഹിക മാധ്യമങ്ങളിലെ ഊഹാപോഹം മാത്രമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യു.എ.ഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും വരും ദിവസങ്ങളില്‍ 51 മുതല്‍ 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്നാണ് വാട്സാപ്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വരും ദിവസങ്ങളില്‍ രാജ്യത്തിന്‍െറ ഉള്‍പ്രദേശങ്ങളില്‍ ശരാശരി ഉയര്‍ന്ന ചൂട് 44 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. ഏറ്റവും വലിയ വര്‍ധനയുണ്ടായാല്‍ ഇത് 49 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും കേന്ദ്രം അധികൃതര്‍ അറിയിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഈ ചൂട് സാധാരണമാണെന്നും അവര്‍ പറഞ്ഞു. കടലോര മേഖലകളില്‍ കൂടിയ ശരാശരി ചൂട് 39 മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. പരമാവധി 47 ഡിഗ്രി വരെയാവാം. മലയോര മേഖലകളില്‍ 32 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയേ ചൂടുണ്ടാവൂ. 
പടിഞ്ഞാറന്‍ കടലോര മേഖലയില്‍ 90 മുതല്‍ 95 ശതമാനം വരെയായിരിക്കും ഈര്‍പ്പനില. കിഴക്കന്‍ മേഖലയില്‍ ഇത് 60 മുതല്‍ 75 ശതമാനം വരെയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-07 05:39 GMT