????? ??? ??????????? ?????? ?????? ??????????? ???????? ????????? ?????? ???????? ??????????. ????? ????? ????????? ?????? ?????,??? ???????????

വനിത സംഗീതമൊരുക്കിയ  മാപ്പിളപ്പാട്ട് ആല്‍ബം പുറത്തിറങ്ങി

ദുബൈ: മാപ്പിളപ്പാട്ട് ലോകത്ത് ആദ്യമായി ഒരു വനിത സംഗീത സംവിധാനം  നിര്‍വഹിച്ച  മാപ്പിളപ്പാട്ട് ആല്‍ബം അബുദാബിയില്‍ പ്രകാശനം ചെയ്തു. യു.എ.ഇയിലെ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക മുക്കം സാജിതയാണ്   ‘ദിക് ര്‍ പാടിക്കിളി’ എന്ന ആല്‍ബത്തിലെ മുഴുവന്‍ പാട്ടിനും സംഗീതം നിര്‍വഹിച്ചത്. 
കെ ഫ്രെയിംസിന്‍െറ ബാനറില്‍ വക്കം റാഫിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ  അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്ന  അറേബ്യന്‍ സ്റ്റാര്‍സിന്‍െറ   മാപ്പിളപ്പാട്ട് ഗാനമേളയില്‍ നെല്ലറ ഷംസുദ്ധിന്‍ ഷാജഹാന്‍ ഒയാസിസിന് നല്‍കി  ആല്‍ബം പ്രകാശനം ചെയ്തു . ഒ.എം. കരുവാരക്കുണ്ട്, ബാപ്പു വെള്ളിപറബ്,സുബൈര്‍ ഖത്തര്‍ തുടങ്ങിയവര്‍ എഴുതിയ പാട്ടുകളാണ് സീഡിയിലുള്ളത്.
വി.എം.കുട്ടിയുടെ രചനയില്‍ കോഴിക്കോട്അബുബകര്‍  സംഗീത സംവിധാനം നിര്‍വഹിച്ച ‘കിളിയെ..ദിക്ര്‍ പാടിക്കിളിയേ’ എന്ന പ്രസിദ്ധമായ ഗാനം എട്ടാം വയസില്‍  പാടി കൊണ്ടാണ് സാജിത ശ്രദ്ധേയയായത്. ഹിറ്റു പാട്ടുകള്‍ അടക്കം 500പരം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത മുക്കം സാജീതാക്ക് പുറമെ ഹംദ,ശ്യാം ദാമോദരന്‍,റാഫി മഞ്ചേരി,റാഫി പെരിഞ്ഞനം,ഷമീര്‍ വളാഞ്ചേരി,യുനുസ് മടിക്കയ് എന്നിവരാണ് ഇതില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. 
സാജീതയുടെ  ഭര്‍ത്താവ് സലീല്‍ മലപ്പുറവും അക്ബറുമാണ് ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.