പാസ്പോര്‍ട്ട് പുതുക്കല്‍: അമിത നിരക്ക്  പിന്‍വലിക്കണമെന്ന്

ദുബൈ: യു.എ.ഇയില്‍ ഇന്ത്യന്‍ പാസ്്പോര്‍ട്ട്  പുതുക്കാന്‍  നാടിനെ അപേക്ഷിച്ചു നാലു മടങ്ങോളം അധികനിരക്ക് ഈടാക്കുന്നതായും ഇത് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്കു വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുന്നതായും ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. യു.പി.എ സര്‍ക്കാരിന്‍െറ കാലത്താണ് നിരക്ക് കുത്തനെ കൂട്ടിയത്. മോദി സര്‍ക്കാരും നിരക്ക് കുറക്കാന്‍ തയാറായിട്ടില്ല.നാട്ടില്‍ 1500 രൂപ മാത്രമാണ് പാസ്്പോര്‍ട്ട് പുതുക്കാന്‍ ഈടാക്കുന്നത്. ഇവിടെ 337 ദിര്‍ഹം (6500 രൂപ ) മാണ് പ്രവാസികളില്‍ നിന്ന് ഈടാക്കുന്നത്.ഇതു കൂടാതെ ടൈപ്പിങ്ങിനും ഫോട്ടോകള്‍ക്കുമായി  വേറെയും നല്‍കണം. അടിയന്തരമായ വേണമെങ്കില്‍ 907 ദിര്‍ഹം(16500 രൂപ) നല്‍കണം. 
ഇത് കൂടാതെ നേരത്തെയുള്ള ഫോട്ടോയില്‍ മാറ്റമുണ്ടെങ്കില്‍ സത്യവാങ്മൂലം നല്‍കാന്‍ വേറെയും പണം നല്‍കണം. 
അമിതനിരക്ക് പിന്‍വലിക്കണമെന്ന് ഭാരവാഹികളായ സലാം കന്യപ്പാടി,പി.ടി. നൂറുദ്ദീന്‍,ഫൈസല്‍ പട്ടേല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.