ഷാര്‍ജ: കൊടുംചൂടിനോടൊപ്പം പൊടിക്കാറ്റും കൂടിയതോടെ ജനജീവിതം ദുസ്സഹമായി. ഞായറാഴ്ച പുലര്‍ച്ചെയാണ് ശക്തമായ പൊടിക്കാറ്റ് തുടങ്ങിയത്. അതുവരെ നിലനിന്നിരുന്ന അന്തരീക്ഷ ഈര്‍പ്പത്തിന് തെല്ല് കുറവുണ്ടാക്കാന്‍ കാറ്റിനായി. എന്നാല്‍ ചൂടിന് യാതൊരു വിധ അനക്കവും തട്ടിയില്ല. പുലര്‍ച്ചെ പുറത്തിറങ്ങിയവര്‍ ഏറെ പണിപ്പെട്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ദൂരക്കാഴ്ചയിലും കുറവുണ്ടായി. കാറ്റിന്‍െറ ശക്തി കടലിലും പ്രതിഫലിച്ചു. താപനില കൂടി നില്‍ക്കുന്ന പ്രദേശങ്ങളിലാണ് പൊടിക്കാറ്റും ശക്തമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ കാറ്റ് ശക്തമായിരുന്നില്ല. ഞായറാഴ്ച പുറത്തിറങ്ങാന്‍ പോലും ആവാത്ത സ്ഥിതിയായിരുന്നു ഷാര്‍ജയിലെ പല പ്രദേശത്തും. വ്യവസായ മേഖലകളിലാണ് ഇത് കൂടുതല്‍ പ്രതിഫലിച്ചത്. ഷാര്‍ജ ഉള്‍പ്പെടെയുള്ള വടക്കന്‍ എമിറേറ്റുകളിലെല്ലാം പൊടിക്കാറ്റ് ശക്തമായിരുന്നു. മരുപ്രദേശങ്ങളിലൂടെ പോകുന്ന റോഡുകളിലാകെ മണല്‍ പരന്ന് കിടന്നിരുന്നു. വരും ദിവസങ്ങളിലും കാലാവസ്ഥയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.