അബൂദബി: ഫെഡറല്‍ ധനകാര്യ സംവിധാനത്തിലെ തൊഴിലാളികളുടെ രേഖകളിലേക്ക് എമിറേറ്റ്സ് ഐ.ഡി വിവരങ്ങള്‍ ചേര്‍ക്കുന്ന നടപടി ഏറെക്കുറെ പൂര്‍ത്തിയായി. ഇനി 280ഓളം തൊഴിലാളികളുടെ എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ മാത്രമേ ചേര്‍ക്കാനുള്ളൂ. ഇവരുടെ ജൂലൈയിലെ ശമ്പളം തടഞ്ഞുവെക്കും.
നേരത്തെ ഇത് 3000 പേര്‍ വിവരങ്ങള്‍ ചേര്‍ത്തിരുന്നില്ല. ഇതാണ് 280 ആയി കുറഞ്ഞത്. 2016 ഏപ്രിലിലാണ് രേഖയിലില്ലാത്ത ഐ.ഡി കാര്‍ഡുകള്‍ ചേര്‍ക്കാനും തെറ്റുള്ളവ തിരുത്താനുമുള്ള നടപടികള്‍ തുടങ്ങിയത്. എമിറേറ്റ്സ് ഐ.ഡി സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത തൊഴിലാളികളുടെ ജൂലൈ മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്ന് ധനകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ അറിയിപ്പോടെ നിരവധി പേരാണ് വിവരങ്ങള്‍ ചേര്‍ത്തത്.
2016 ഏപ്രില്‍ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഫെഡറല്‍ ധനകാര്യ സംവിധാനത്തിലേക്ക് തൊഴിലാളികളുടെ എമിറേറ്റ്സ് ഐ.ഡി നമ്പറുകള്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് മന്ത്രാലയം കര്‍ശന നടപടികളുമായി രംഗത്തത്തെിയത്.
മന്ത്രാലയങ്ങളിലെയും ഫെഡറല്‍ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശരിയായ വിവരശേഖരണം പൂര്‍ത്തിയായാല്‍ പണമിടപാടും മറ്റു ഒൗദ്യോഗിക കൃത്യനിര്‍വഹണവും വളരെ വേഗത്തിലും കൃത്യതയോടെയും ചെയ്യാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.