ദുബൈ: ലോകത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്കായ ഐ.എം.ജി വേള്‍ഡ്സ് ഓഫ് അഡ്വഞ്ചറിന്‍െറ വാതായനങ്ങള്‍ സഞ്ചാരികള്‍ക്കായി തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ആഗസ്റ്റ് 15ന് തീം പാര്‍ക്കിന്‍െറ ഉദ്ഘാടനം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 100 കോടി ഡോളര്‍ ചെലവിലാണ് തീം പാര്‍ക്കിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ദിവസം മുഴുവന്‍ നീളുന്ന ഉല്ലാസത്തിന് അവസരം ലഭിക്കുന്ന റൈഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
20ലധികം റൈഡുകളുടെ അവസാനവട്ട പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. ടി.വി സ്ക്രീനില്‍ മാത്രം കണ്ടുപരിചയിച്ച റൈഡുകളില്‍ കയറാന്‍ അവസരം ലഭിക്കുന്നത് സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കും. ത്രീഡി റൈഡായ ‘ദി ഹള്‍ക്’, സ്പിന്നിങ് റോളര്‍ കോസ്റ്ററായ സ്പൈഡര്‍മാന്‍ ഡോകോക്സ് റിവഞ്ച്, തോര്‍ തണ്ടര്‍ സ്പൈന്‍ റൈഡ് എന്നിവ അവയില്‍ ചിലതാണ്. ദിനോസര്‍ അഡ്വഞ്ചര്‍ സോണില്‍ 69 ദിനോസറുകളുടെ പൂര്‍ണകായ പതിപ്പുകള്‍ സ്ഥാപിക്കും. ഇതിന് പുറമെ കുട്ടികളെ ലക്ഷ്യമിട്ട് കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് സോണും സംഗീത പരിപാടികള്‍ക്കുള്ള പ്രത്യേക മേഖലയും ഒരുക്കും.
26 ഫുട്ബാള്‍ ഗ്രൗണ്ടുകളുടെ വിസ്തൃതിയുള്ള തീം പാര്‍ക്കിന് ഒരേസമയം 30,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ആദ്യവര്‍ഷം 45 ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.