പ്രണാം മലബാര്‍  വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു 

ദുബൈ: ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വടക്കേമലബാര്‍ നായര്‍ കുടുംബ കൂട്ടായ്മയായ ‘പ്രണാം മലബാര്‍’ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ചയായി നല്‍കിവരുന്ന വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഈ അധ്യനവര്‍ഷം പ്ളസ് ടു കഴിഞ്ഞ് ഉപരി പഠനത്തിന് കാത്തിരിക്കുന്നവര്‍ പ്ളസ് ടു മാര്‍ക്ക് ലിസ്റ്റ് അടക്കം ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ pranamedu @ gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ജൂലൈ 31ന് മുമ്പ് അയക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അപേക്ഷാഫോറം www.pranammalabar.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ആഗസ്റ്റില്‍ കണ്ണൂരിലാണ് ധനസഹായം വിതരണം ചെയ്യുക. 'പ്രണാം മലബാര്‍' 2016- 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.കെ.പി.നായര്‍ (പ്രസിഡന്‍റ്), ജയദേവന്‍ നമ്പ്യാര്‍ (ജനറല്‍ സെക്രട്ടറി), കെ.പി.സുരേഷ് കുമാര്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.