ലിംക മോനിയുടെ മോഹം ചില്ലറയല്ല

അജ്മാന്‍: കൊല്ലം കൈതക്കാട് സ്വദേശി മോനി ജോര്‍ജ് വ്യത്യസ്തമായ  ആല്‍ബത്തിലൂടെ പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നു.യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനോടുള്ള അതിരറ്റ ആദരവ് കൊണ്ട് അദ്ദേഹത്തിന്‍െറ 2003 മുതലുള്ള ചിത്രങ്ങള്‍ ശേഖരിച്ച് വലിയൊരു ആല്‍ബം നിര്‍മിച്ചിരിക്കുകയാണ് മോനി ജോര്‍ജ്.
2003 മുതല്‍ 'ഗള്‍ഫ് ന്യൂസ്' ദിന പത്രം പ്രസിദ്ധീകരിച്ച വിത്യസ്തങ്ങളായ 3100 ലേറെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മോനിയുടെ ആല്‍ബം. 200 പേജുകളിലായാണ് ഇത്രയും ചിത്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.  രണ്ടു മീറ്റര്‍ നീളവും 54 സെന്‍റീ മീറ്റര്‍ വീതിയും 27  കിലോ തൂക്കവുമുണ്ട് ഈ ആല്‍ബത്തിന്. 1999 ലാണ് മോനി ജോര്‍ജ് ദുബൈയിലത്തെുന്നത്. അല്‍ ഖൂസിലെ ഒരു കമ്പനിയില്‍ ഹെവി ഡ്രൈവറായിരിക്കെ 2013 ല്‍ ജോലി ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം ബിസിനസ് ആരംഭിച്ചെങ്കിലും പരാജയപ്പെട്ടു.  ആറു മാസത്തോളമായി കാര്യമായി ജോലിയൊന്നുമില്ളെങ്കിലും തന്‍റെ ആല്‍ബവുമായി പ്രവാസ കൂട്ടായ്മകളില്‍ പ്രദര്‍ശനത്തിനത്തെും. 2013ല്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്സിന്‍െറ അംഗീകാരം തേടി വരുമ്പോള്‍ 2011 ചിത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 
ഇപ്പോള്‍ 3100 ലേറെ ചിത്രങ്ങള്‍ ഉണ്ട്. താന്‍ ഏറെ ഇഷ്ടപ്പെടുന്ന ശൈഖ് മുഹമ്മദിനെ നേരിട്ട് കണ്ട് ആല്‍ബം കാണിക്കണമെന്നാണ് തന്‍െറ ഏറ്റവും വലിയ ആഗ്രഹമെന്ന് നാട്ടുകാര്‍ 'ലിംക മോനി' എന്ന് വിളിക്കുന്ന മോനി ജോര്‍ജ് പറയുന്നു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.