ഗതാഗത നിയമലംഘകരെ കണ്ടത്തൊന്‍  ദുബൈ നിരത്തുകളില്‍ 2000 കാമറകള്‍

ദുബൈ: ഗതാഗത നിയമലംഘകരെ കണ്ടത്തൊന്‍ ദുബൈയിലെ നിരത്തുകളില്‍ പുതുതായി 2000 കാമറകള്‍ സ്ഥാപിച്ചതായി പൊലീസ് അറിയിച്ചു. വിവിധ റോഡുകളിലുള്ള റഡാറുകള്‍ക്ക് പുറമെയാണ് നിയമലംഘകരുടെ വ്യക്തമായ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്താന്‍ ശേഷിയുള്ള കാമറകള്‍ കൂടി സ്ഥാപിച്ചിരിക്കുന്നത്. ഫ്ളാഷില്ലാത്ത ഈ കാമറകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബൈ പൊലീസ് ഗതാഗത വിഭാഗം മേധാവി കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. 
പൊതുജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ‘നാം എല്ലാവരും പൊലീസ്’ പദ്ധതിയുടെ ഭാഗമായാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അമിതവേഗം, ചുവപ്പ് സിഗ്നല്‍ ലംഘിക്കല്‍, ഹാര്‍ഡ് ഷോള്‍ഡറിലൂടെ വാഹനമോടിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും കാമറകള്‍ പകര്‍ത്തും. റഡാറുകളുമായി ചേര്‍ന്നായിരിക്കും കാമറകള്‍ പ്രവര്‍ത്തിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറകളില്‍ നിന്നുള്ള നിയമലംഘനങ്ങളുടെ ദൃശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കയക്കും. വിദഗ്ധ സംഘം ദൃശ്യങ്ങള്‍ പരിശോധിച്ച് ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്യും. 
റമദാനില്‍ വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിച്ചതായാണ് പൊലീസിന്‍െറ കണക്ക്. ആദ്യ ദിനം മാത്രം 250ഓളം അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2419 ഫോണ്‍ കോളുകളും ആദ്യദിനം കണ്‍ട്രോള്‍ റൂമിലത്തെി. നോമ്പ് തുറക്കുന്ന സമയത്ത് അമിതവേഗത്തില്‍ വാഹനമോടിക്കുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. റഡാറുകളുടെയും പൊലീസ് ഓഫിസര്‍മാരുടെയും സാന്നിധ്യമില്ലാത്ത സ്ഥലത്താണ് ആളുകള്‍ അമിതവേഗത്തില്‍ വാഹനമോടിക്കുന്നതെന്ന് കണ്ടത്തെി. ഇതനുസരിച്ചാണ് റഡാറുകള്‍ ഇല്ലാത്ത സ്ഥലത്ത് കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. നിരീക്ഷണത്തിന് വിധേയമാണെന്ന് ബോധ്യം വരുമ്പോള്‍ ആളുകള്‍ നിയമം കര്‍ശനമായി പാലിക്കുമെന്നാണ് കരുതുന്നത്. 
നിയമലംഘകരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ 12 സ്മാര്‍ട്ട് പട്രോള്‍ വാഹനങ്ങളും പൊലീസ് രംഗത്തിറക്കിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ച കാമറകള്‍ക്ക് 360 ഡിഗ്രി ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുണ്ട്. നാല് വാഹനങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തത്സമയം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകും. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റ് കാമറകള്‍ പകര്‍ത്തും. ഇത് കണ്‍ട്രോള്‍ റൂമിലുള്ള വിവരങ്ങളുമായി താരതമ്യപ്പെടുത്തും. മോഷണം പോയ വാഹനങ്ങളും മറ്റും ഇത്തരത്തില്‍ കണ്ടത്തൊന്‍ സാധിക്കും.      

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.