‘മുസ്ലിം ദുരവസ്ഥക്ക് കാരണം അടിസ്ഥാന വിശ്വാസത്തില്‍ നിന്ന് മാറിയത്’

ദുബൈ: മുസ്ലിം സമുദായം പലകോണുകളില്‍ നിന്ന് വേട്ടയാടപ്പെടുന്ന ഇന്നത്തെ  ദുരവസ്ഥക്ക് കാരണം ഇസ്ലാമിന്‍െറ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ ശഹാദത്തിനെ മുസ്ലിംകള്‍  അവഗണിച്ചതാണെന്ന് ചുഴലി അബ്ദുല ്ളമൗലവി പറഞ്ഞു. ശഹാദത്തില്‍ രണ്ട് കാരാറുകള്‍ അടങ്ങിയിരിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും മുഹമ്മദ് നബിയെ ദൈവദൂതനായി അംഗീകരിക്കുകയും ചെയ്യലാണ് അത്. ദൈവവുമായി ഉണ്ടാക്കിയ ഈ കരാറില്‍ നിന്ന് മുസ്ലിംകള്‍ പിന്നോട്ടു പോയിരിക്കുന്നു. റാഷിദ് ബിന്‍ മുഹമ്മദ് റമദാന്‍ ഗാതറിങ്ങിന്‍െറ ഭാഗമായി ദുബൈ മതകാര്യ വകുപ്പ് അല്‍മനാര്‍ ഇസ്ലാമിക് സെന്‍ററിന്‍െറ സഹകരണത്തോടുകൂടി നടത്തുന്ന ഹോര്‍ലാന്‍സ് ഇഫ്താര്‍ടെന്‍റില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
ശഹാദത്ത്, നമസ്കാരം, സക്കാത്ത്്, നോമ്പ്, ഹജ്ജ് എന്നീ അഞ്ചു തൂണുകളിലായാണ ്ഇസ്ലാം നില്‍നില്‍ക്കുന്നത്. ഇതില്‍ ഒന്നാമത്തെ തൂണായ സൃഷ്ടാവിനെ മാത്രമെ ആരാധിക്കുകയുള്ളൂ എന്ന കരാറിനെ അവഗണിച്ച് നാല് കാര്യങ്ങളും ജീവിതത്തില്‍ എത്രനന്നായി ചെയ്താലും അത് അല്ലാഹുവിലേക്ക് എത്തുകയില്ളെന്ന് ചുഴലി അബ്ദുല ്ളമൗലവി ഓര്‍മിപ്പിച്ചു. 
യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ജനറല്‍സെക്രട്ടറി സി.ടി ബഷീര്‍ സ്വാഗതം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.