ഹോളി ഖുര്‍ആന്‍ പ്രഭാഷണം: കെ.എം.സി.സി പരിപാടി 22ന്

ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരിപാടിയില്‍ ദുബൈ കെ.എം.സി.സി.യെ പ്രതിനിധീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍  വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്ന് പ്രസിഡന്‍റ് പി.കെ. അന്‍വര്‍ നഹയും ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 22 ന് ബുധനാഴ്ചരാത്രി 10 മണിക്ക് ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ യുവപ്രഭാഷകനും ഗവേഷകനുമായ റാഷിദ് ഗസ്സാലി  ‘ഖുര്‍ആന്‍ മാനവികതയുടെ സന്ദേശം’ എന്ന  വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. കേരളത്തില്‍ നിന്നുള്ള ശ്രദ്ധേയരായ പണ്ഡിതരെയുംപ്രഭാഷകന്മാരെയുമാണ് ദുബൈ കെ.എം.സി.സി. ഓരോ റമദാന്‍ പ്രഭാഷണത്തിനുമായി കൊണ്ടുവരുന്നത്. വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സൈന്‍' മനുഷ്യ വിഭവശേഷി പരിശീലന കേന്ദ്രത്തിന്‍െറ ഡയറക്ടര്‍ കൂടിയാണ് റാഷിദ് ഗസ്സാലി.  പ്രഭാഷണ വേദിയിലേക്ക്  വാഹന സൗകര്യം ആവശ്യമുള്ളവര്‍ 0503572400 എന്ന നമ്പറില്‍ വിളിക്കണം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.