ദുബൈ: വിമാനാപകടത്തിന് കാരണം പൈലറ്റുമാരുടെ പിഴവാകാന്‍ സാധ്യതയില്ളെന്ന് ഫൈ്ളദുബൈ സി.ഇ.ഒ ഗൈത് അല്‍ ഗൈത് പറഞ്ഞു. ആവശ്യത്തിന് വിമാനം പറത്തി പരിചയം ഉള്ളവരാണ് ഇരുവരും. ആദ്യമായാണ് മുഖ്യ പൈലറ്റ് അരിസ്റ്റോസ് സോക്രട്ടോസ് റോസ്തോവിലേക്ക് വിമാനം പറത്തിയതെന്ന വാര്‍ത്ത ശരിയല്ല. ഇതിന് മുമ്പും അദ്ദേഹം ഇവിടെ വിമാനം ഇറക്കിയിട്ടുണ്ട്. വിമാനത്താവള അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചശേഷമാണ് ഇവര്‍ വിമാനം ഇറക്കാന്‍ ശ്രമിച്ചത്. ആദ്യ ശ്രമത്തില്‍ ഇറക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് രണ്ടുമണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് രണ്ടാമതും ഇറക്കാന്‍ മുതിര്‍ന്നത്.
അടിയന്തര സാഹചര്യം ഉണ്ടായിരുന്നുവെങ്കില്‍ അപകട സന്ദേശം അയക്കുകയോ മറ്റൊരു വിമാനത്താവളത്തിലേക്ക് പറത്താന്‍ ശ്രമിക്കുകയോ ചെയ്യുമായിരുന്നു. ഇതിനാവശ്യമായ ഇന്ധനം വിമാനത്തിലുണ്ടായിരുന്നു. ലാന്‍ഡിങ് സമയത്ത് ശക്തമായ കാറ്റടിച്ചിരുന്നുവെന്ന വാദം ഗൈത് അല്‍ ഗൈത് തള്ളിക്കളഞ്ഞു. കാലാവസ്ഥ അനുകൂലമല്ളെങ്കില്‍ ഒരിക്കലും വിമാനം ഇറക്കാന്‍ അനുമതി നല്‍കില്ല. എയര്‍ ട്രാഫിക് കണ്‍ട്രോളും പൈലറ്റുമാരും തമ്മിലുള്ള ആശയവിനിമയത്തില്‍ ഭാഷ തടസ്സമായെന്ന വാദവും അദ്ദേഹം നിരാകരിച്ചു. ആശയവിനിമയം ഇംഗ്ളീഷില്‍ ആയിരുന്നുവെന്നും റഷ്യന്‍ അധികൃതരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അപകടം സംബന്ധിച്ച വിശദ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാന്‍ മാസങ്ങളെടുക്കും. യാത്രക്കാര്‍ക്കുള്ള അന്തിമ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം ഇതിന് ശേഷമേ ഉണ്ടാകൂ. അതിനിടെ മുഖ്യ പൈലറ്റായ അരിസ്റ്റോസ് സോക്രട്ടോസ് ഫൈ്ളദുബൈയില്‍ നിന്ന് രാജിവെച്ച് മറ്റൊരു കമ്പനിയില്‍ ചേരാന്‍ തയാറെടുക്കുകയായിരുന്നുവെന്ന് വാര്‍ത്തയുണ്ട്. അരിസ്റ്റോസിന്‍െറ സുഹൃത്തിനെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ളീഷ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.