ദുബൈ: സമയം, യുവത്വം എന്തിന് ചെലവഴിച്ചു എന്നതിൽ ഊന്നിയായിരിക്കും പരലോകത്ത് ചോദ്യം ചെയ്യപ്പെടുകയെന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന നിലപാടെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഡോ. ശൈഖ് മുഹമ്മദ് അൽ കോബൈസി പറഞ്ഞു. ദുബൈ ഇസ്ലാമിക് അഫയേഴ്സിന്റെ അനുമതിയോടുകൂടി അൽ റാശിദ് ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സമയം അനുഗ്രഹമാണ്, അമൂല്യമാണ്’ സത്യവിശ്വാസിയുടെ ജീവിതത്തിൽ അതെങ്ങനെ കാര്യക്ഷമമായി പ്രാവർത്തിക പഥത്തിലേക്കെത്തിക്കും? എന്ന വിഷയത്തിലാണ് അദ്ദേഹം സദസ്സുമായി സംവദിച്ചത്. സദസ്സിൽ നിന്നുയർന്ന സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകുകയും ചെയ്തു. ഡോ. സുബൈർ സ്വാഗതം പറഞ്ഞ പരിപാടി റാശിദ് സെന്റർ പ്രസിഡന്റ് അബ്ദുൽ സലാം ആലപ്പുഴ ഉദ്ഘാടനം ചെയ്തു. സഫ്വാൻ യൂസഫ് മോഡറേറ്റർ ആയിരുന്നു.
അൽ റാശിദ് ഖുർആൻ മെമ്മൊറൈസേഷൻ ഡയറക്ടർ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ, ഹബീബ് കാരാടൻ, റഷീദ് എമിറേറ്റ്സ്, ഹഫീസ് മാറഞ്ചേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിവിധ ഭാഗങ്ങളിലെത്തിയ സ്ത്രീകൾ അടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.