ഷാര്‍ജ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു; ‘ഒബ്സഷന്‍’ മികച്ച ചിത്രം

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും കേരള ചലച്ചിത്ര അക്കാദമിയും  ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ച് സമാപിച്ചു. 
സലിം റഹ്മാനും ഹര്‍ഷനും ചേര്‍ന്ന് സംവിധാനം ചെയ്ത ‘ഒബ്സഷന്‍’ മേളയിലെ മികച്ച ചിത്രമായി. 
പ്രവാസത്തിന്‍്റെ തീവ്രവും വൈകാരികവുമായ അനുഭവങ്ങള്‍ പുതിയ രീതിയില്‍ ആവിഷ്കരിച്ചുവെന്നതാണ് ചിത്രത്തിന്‍്റെ സവിശേഷത. സുനില്‍ രാജ് നിര്‍മിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് അനീഷ് സുരേന്ദ്രനും തിരക്കഥയൊരുക്കിയത് സജീവനുമാണ്. ഷാര്‍ജ ലേബര്‍ ക്യാമ്പിലെ തൊഴിലാളിയായ തമിഴ്നാട്ടുകാരന്‍ രാമരാജാണ് ചിത്രത്തിലെ രാമേട്ടന് ജീവന്‍ നല്‍കിയത്.
 രൂപേഷ് തിക്കോടി തയാറാക്കിയ ‘ഫോര്‍ബിഡന്‍’,  ഉമര്‍ ഷരീഫ് സംവിധാനം ചെയ്ത ‘പൊരുള്‍’ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 
പ്രമുഖ ചിത്ര സംയോജക ബീനാപോള്‍ അധ്യക്ഷയായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 3,000, 2,000, 1,000 ദിര്‍ഹം എന്നിങ്ങനെയാണ് പുരസ്കാര തുക. 
ഇന്ത്യന്‍, വിദേശ ഭാഷകളില്‍ നിന്ന് 52 ഹ്രസ്വ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. യു.എ.ഇയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ നിര്‍മിച്ച 50 ചിത്രങ്ങള്‍ മത്സരത്തിനത്തെിയെങ്കിലും മികച്ച 10 എണ്ണമാണ് അവസാന വിഭാഗത്തിലത്തെിയത്.  
സമാപന സമ്മേളനത്തില്‍ ബീനാപോള്‍ സമ്മാനദാനം നിര്‍വഹിച്ചു.  
അഡ്വ. വൈ.എ റഹീം, ബിജു സോമന്‍, അഡ്വ. അജി കുര്യാക്കോസ്, അനില്‍ അമ്പാട്ട്, മനോജ് എബ്രഹാം, ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രകാരന്‍ ഗൗതം ഘോഷായിരുന്നു മൂന്ന് ദിവസം നീണ്ടുനിന്ന മേള ഉദ്ഘാടനം ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.