ദുബൈ: ആവേശം കുളമ്പടിയൊച്ച തീര്‍ത്ത രാത്രിയില്‍ അമേരിക്കയില്‍ നിന്നത്തെിയ ‘കാലിഫോര്‍ണിയ ക്രോം’ ദുബൈ ലോകകപ്പ് കുതിരയോട്ട മത്സരത്തില്‍ ജേതാവായി. 2000 മീറ്റര്‍ രണ്ടു മിനുട്ട് 1.83 സെക്കന്‍ഡിലാണ് വിക്ടര്‍ എസ്പിനോസ കടിഞ്ഞാണ്‍ നിയന്ത്രിച്ച കാലിഫോര്‍ണിയ ക്രോം പറന്നുതീര്‍ത്തത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കാലിഫോര്‍ണിയ ക്രോമിന്‍െറ പ്രതികാര പടയോട്ടമാണ് ശനിയാഴ്ച മെയ്ദാന്‍ റേസ്കോഴ്സില്‍ കണ്ടത്. ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകക്കുള്ള കുതിരയോട്ട മത്സരത്തിന് ദുബൈ മെയ്ദാന്‍ റേസ്കോഴ്സില്‍ ഇന്നലെ രാത്രി 12 കുതിരകളാണ് അണിനിരന്നത്.
ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ മക്തൂമിന്‍െറ ഉടമസ്ഥതയിലുള്ള ‘മുബതാഹിജ്’ ആണ് രണ്ടാമതത്തെിയത്. കുറിസ്റ്റോഫ് സായോ മിലണ്‍ ആണ് കുതിരയോടിച്ചത്. അമേരിക്കയില്‍ നിന്നുള്ള ഫാവിയന്‍ പ്രാട്ട് പായിച്ച ഹോപ്പര്‍ച്യൂണിറ്റിക്കാണ് മൂന്നാം സ്ഥാനം. മൊത്തം ഒരു കോടി ഡോളറാണ് ഈ ഒറ്റ ഓട്ട മത്സരത്തിന്‍െറ സമ്മാനത്തുക.
ഒന്നാം സ്ഥാനക്കാര്‍ക്ക് 60 ലക്ഷം ഡോളറും രണ്ടാം സ്ഥാനക്കാര്‍ക്ക് 20 ലക്ഷം ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷവും നാലാമതത്തെിയ കുതിരക്ക് അഞ്ചു ലക്ഷം ഡോളറുമാണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞവര്‍ഷം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ‘പ്രിന്‍സ് ബിഷപ്പ്’ ആയിരുന്നു ചാമ്പ്യന്‍.
വിജയികളെ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നേരിട്ട് അഭിനന്ദിച്ചു. പത്നി ഹയ ബിന്‍ ഹുസൈനും മകള്‍ ശൈഖ ജലീലയും ശൈഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു.
മാര്‍ച്ചിലെ അവസാന ശനിയാഴ്ച നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് കാണാനായി ഇന്നലെ ഉച്ചകഴിഞ്ഞയുടന്‍ മെയ്ദാന്‍ റേസ്കോഴ്സിലേക്ക് കായിക പ്രേമികളുടെ പ്രയാണം തുടങ്ങിയിരുന്നു. ഒമ്പതു ഓട്ട മത്സരങ്ങളടങ്ങുന്ന പരമ്പരക്ക് വൈകിട്ട് 4.30നാണ് തുടക്കമായത്. അറേബ്യന്‍ കുതിരകള്‍ക്ക് മാത്രമായുള്ള 2000 മീറ്റര്‍ ദുബൈ കഹയ്ല ക്ളാസിക് മത്സരമായിരുന്നു ആദ്യം. തുടര്‍ന്ന് അരമണിക്കൂര്‍ ഇടവേളയില്‍ ഗൊഡോള്‍ഫിന്‍ മൈല്‍ (1600 മീ.), ദുബൈ ഗോള്‍ഡ് കപ്പ് (3,200 മീ.) എന്നിവ നടന്നു. ഒരു ലക്ഷം ഡോളറായിരുന്നു ഈ മൂന്നു മത്സരങ്ങളിലെയും മൊത്തം സമ്മാനത്തുക. തുടര്‍ന്ന് രണ്ടു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള യു.എ.ഇ ഡെര്‍ബി (1,900 മീ.) മത്സരമായിരുന്നു. പിന്നീട് 1000 മീ അല്‍ ഖൂസ് സ്പ്രിന്‍റ്, 1200 മീ. ദുബൈ ഗോള്‍ഡന്‍ ഷഹീന്‍ എന്നീ മത്സരങ്ങള്‍. രാത്രി നടന്ന 1800 മീ ദുബൈ ടര്‍ഫ്, 2410 മീ ദുബൈ ഷീമ ക്ളാസിക് എന്നിവ മെയ്ദാന്‍ ട്രാക്കില്‍ പൊടിപറത്തി.
രാത്രി ഒമ്പതിന് അവസാനമായിട്ടാണ് ലോകം തന്നെ കാത്തിരുന്ന ദുബൈ ലോകകപ്പ് മത്സരത്തിന് കടിഞ്ഞാണ്‍ അഴിച്ചുവിട്ടത്. കരുത്തും വേഗവും ആവേശവും കുളമ്പുകളില്‍ ആവാഹിച്ച അശ്വങ്ങളുടെ പടയോട്ടം അക്ഷരാര്‍ഥത്തില്‍ ത്രസിപ്പിക്കുന്നതായിരുന്നു. എല്ലാം രണ്ടുമിനിറ്റില്‍ കഴിഞ്ഞെന്നു മാത്രം.
ദുബൈ ലോകകപ്പിന്‍െറ 21ാം പതിപ്പിന് സാക്ഷികളാകാന്‍ യു.എ.ഇയുടെ ഭരണനേതൃത്വവും ദുബൈ രാജകുടുംബവുമത്തെിയിരുന്നു. ലോകമെങ്ങുനിന്നുമുള്ള കുതിരപ്രേമികളും മെയ്ദാനില്‍ തടിച്ചുകൂടി. വിവിധ വിഭാഗങ്ങളിലായി നല്‍കുന്ന സമ്മാനത്തുക മൂന്നു കോടി ഡോളറാണ്.(ഏകദേശം 200 കോടിയോളം രൂപ). നേരത്തെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാശിദ് ആല്‍ മക്തൂമാണ് ചാമ്പ്യന്‍ഷിപ്പ് ഒൗപചാരികമായി ഉദ്ഘാടനം ചെയ്തത്.
1996ല്‍ ആരംഭിച്ച ദുബൈ ലോകകപ്പില്‍ ഇതുവരെ ഒരു തവണയില്‍ കൂടുതല്‍ ഒരു കുതിരയും വിജയിച്ചിച്ചിട്ടില്ല. എന്നാല്‍ ആല്‍ മക്തൂം രാജകുടുംബത്തിന്‍െറ ഉടമസ്ഥതയിലുള്ള ഗൊഡോള്‍ഫിന്‍ കുതിരാലയം അഴിച്ചുവിട്ട അശ്വങ്ങള്‍ ആറു തവണ ചാമ്പ്യന്മാരായിട്ടുണ്ട്. നാലു തവണ ജയിച്ച കുതിരയോട്ടക്കാരനുമുണ്ട്-അമേരിക്കക്കാരന്‍ ജെറി ബെയ്ലി. മത്സരശേഷം ഗ്രാമി അവാര്‍ഡ് ജേത്രിയായ ഗായിക ജാനറ്റ് ജാക്സണിന്‍െറ സംഗീത നിശ അരങ്ങേറി. ആകാശത്ത് വര്‍ണം വിതറി കരിമരുന്ന് പ്രയോഗവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.