ദുബൈ കെ.എം.സി.സി തൊഴില്‍ മേള ഏപ്രില്‍ ഒന്നിന് 

ദുബൈ: ദുബൈ കെ.എം.സി.സി ഏപ്രില്‍ ഒന്നിന് ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ തൊഴില്‍ മേള നടത്തുന്നു. 700ഓളം ഒഴിവുകളിലേക്ക് കമ്പനി പ്രതിനിധികള്‍ നേരിട്ട് കൂടിക്കാഴ്ച നടത്തി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുമെന്ന് ദുബൈ കെ.എം.സി.സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ രാത്രി ഒമ്പത് വരെയാണ് തൊഴില്‍ മേള. ദുബൈ കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് ബയോഡാറ്റയുമായി നേരിട്ടത്തെി രജിസ്റ്റര്‍ ചെയ്ത് പ്രവേശന പാസ് കൈപ്പറ്റുന്ന ആദ്യ 1001 പേര്‍ക്ക് മാത്രമായിരിക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം. രജിസ്ട്രേഷന്‍ ശനിയാഴ്ച തുടങ്ങി. യു.എ.ഇയിലെ തൊഴില്‍ രംഗത്തെ സാധ്യതകള്‍ മനസ്സിലാക്കി തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും ബന്ധിപ്പിക്കാന്‍ വേദിയൊരുക്കുകയാണ് ദുബൈ കെ.എം.സി.സി ചെയ്യുന്നതെന്ന് പ്രസിഡന്‍റ് പി.കെ. അന്‍വര്‍ നഹ പറഞ്ഞു. സംഘടനയുടെ ‘മൈ ജോബ്’ വിഭാഗം ഇതിന്‍െറ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നുണ്ട്. 
ഇന്‍റര്‍വ്യൂ പരിശീലനം, ബയോഡാറ്റ തയാറാക്കല്‍, തൊഴില്‍ സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കല്‍ തുടങ്ങിയവയാണ് എല്ലാ തിങ്കളാഴ്ചകളിലും കെ.എം.സി.സി ആസ്ഥാനത്ത് നടന്നുവരുന്നത്. തൊഴില്‍ മേളയുമായി യു.എ.ഇയിലെ 25ഓളം കമ്പനികള്‍ സഹകരിക്കുന്നുണ്ട്. എല്ലാവര്‍ഷവും ഇത്തരം തൊഴില്‍ മേള സംഘടിപ്പിക്കാന്‍ കെ.എം.സി.സി ഉദ്ദേശിക്കുന്നുണ്ടെന്ന് അന്‍വര്‍ നഹ പറഞ്ഞു. 
ഒഴിവുള്ള തസ്തികകള്‍ (ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റില്‍): ഡ്രൈവര്‍ (40), അക്കൗണ്ടന്‍റ് (30), മെയില്‍ നഴ്സ് (35), ഫീമെയില്‍ നഴ്സ് (40), സെയില്‍സ്മാന്‍ (260), അധ്യാപകര്‍- അറബിക്: ഏഴ്, ഹിന്ദി: ആറ്, ഹിസ്റ്ററി: എട്ട്, ലൈബ്രറി: മൂന്ന് (ആകെ 30), ആയ (10), സ്റ്റോര്‍ കീപ്പര്‍ (10), വെയ്റ്റര്‍ (അഞ്ച്), അസി. ഷെഫ് (അഞ്ച്), ശുചീകരണ തൊഴിലാളികള്‍ (അഞ്ച്), സൂപ്പര്‍വൈസര്‍ (10), സെയില്‍സ് എക്സിക്യൂട്ടിവ് (മൂന്ന്), ലബോറട്ടറി സ്റ്റാഫ് (അഞ്ച്), ഓഫിസ് അഡ്മിനിസ്ട്രേഷന്‍ (25), ക്ളാര്‍ക്ക് (10), ഗസ്റ്റ് ആന്‍ഡ് പേഷ്യന്‍റ് റിലേഷന്‍ (25), സിവില്‍ എന്‍ജിനിയറിങ് (20), ഇലക്ട്രീഷ്യന്‍ (20), ലേബര്‍ (75), മേസണ്‍ (20), കാര്‍പെന്‍റര്‍ (അഞ്ച്), സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ (അഞ്ച്), ലോജിസ്റ്റിക്സ് കോഓഡിനേറ്റര്‍ (അഞ്ച്), ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍ (അഞ്ച്), ഇന്‍ഷുറന്‍സ് കോഓഡിനേറ്റര്‍ (10), ഡോക്ടര്‍ (അഞ്ച്), മെര്‍ക്കന്‍ഡൈസര്‍ (അഞ്ച്). വിവരങ്ങള്‍ക്ക്: 04 2727773. വാര്‍ത്താസമ്മേളനത്തില്‍ ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മായില്‍, മൈ ജോബ് വിങ് കണ്‍വീനര്‍ പി. അഹ്മദ് സിയാദ് എന്നിവര്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.