അല്‍ഐന്‍: അല്‍ഐന്‍ ഫിലിം ക്ളബ് സംഘടിപ്പിച്ച രണ്ടാമത് ഇന്‍റര്‍ ജി.സി.സി ഹ്രസ്വ ചിത്ര മത്സരത്തില്‍ റോക്കറ്റ് സയന്‍സ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഹാഷിം സുലൈമാന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് നിസാര്‍ ഇബ്രാഹിം മികച്ച നടനും ആഗിന്‍ കീപ്പുറം ഒരുക്കിയ ‘വേക്കിങ് അപ്പ്’ സിനിമയില്‍ വേഷമിട്ട ശ്രീലക്ഷ്മി റാംഷി നടിയും ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫോര്‍ബിഡന്‍ എന്ന ചിത്രത്തിലൂടെ രൂപേഷ് തിക്കൊടി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. സുബിന്‍ മാത്യു സംവിധാനം ചെയ്ത മിസ്റ്റിക് ഷോര്‍ ആണ് മികച്ച രണ്ടാമത്തെ ചിത്രം. കിം റോബര്‍ട്ട് ഡിസൂസ (ഏഞ്ചല്‍)യാണ് മികച്ച ബാലതാരം. ഫാത്തിമ സലാം രണ്ടാമത്തെ നടിയും ജി.ആര്‍. ഗോവിന്ദ് നടനും ആയി തെരഞ്ഞെടുക്കപ്പെട്ടു. എഡിറ്ററായി ബാബിലേഷും ഛായാഗ്രാഹകനായി ജോണ്‍സ് ഡാനിയേലും തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകനുള്ള സ്പെഷല്‍ ജൂറി അവാര്‍ഡ്, അഭിനയത്തിനുള്ള സ്പെഷല്‍ ജൂറി അവാര്‍ഡ് എന്നിവയും ‘റോക്കറ്റ് സയന്‍സ്’ കരസ്ഥമാക്കി.
അല്‍ഐന്‍ യു.എ.ഇ സര്‍വകലാശാല സോഷ്യല്‍ ക്ളബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫിലിം ക്ളബ്ബ് രക്ഷാധികാരി മധു ഓമനക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരിയും പ്രമുഖ സംവിധായകനുമായ ഐ. വി. ശശിയും സംവിധായകന്‍ സജി സുരേന്ദ്രനും അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. പ്രമുഖ നടനും നിര്‍മാതാവും സംവിധായകനുമായ മധു, ജോയ് ആലുക്കാസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള 24 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. അല്‍ഐന്‍ ഐ. എസ് . സി. പ്രസിഡന്‍റ്് ജോയ് തണങ്ങാടന്‍, ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി , എഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയക്ടറര്‍ രമേശ് പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു. നൗഷാദ് വളാഞ്ചേരി സ്വാഗതവും ഡോ. ഫിദാ നസീര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.