യു.എ.ഇ സൈനിക സംഘം എവറസ്റ്റ് ആരോഹണം തുടങ്ങി

അബൂദബി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്നതിനുള്ള യു.എ.ഇ സൈനിക സംഘത്തിന്‍െറ ശ്രമങ്ങള്‍ക്ക് തുടക്കം. നേപ്പാളിലെ എവറസ്റ്റിന്‍െറ തെക്ക് ഭാഗത്തത്തെിയ 16 അംഗ യു.എ.ഇ സംഘം കൊടുമുടിയിലേക്കുള്ള തയാറെടുപ്പുകളിലാണ്. സാധാരണ എല്ലാവരും എവറസ്റ്റ് കീഴടക്കുന്നതിനുള്ള യാത്രക്ക് തുടക്കം കുറിക്കുന്ന ലുക്ക്ലയില്‍ നിന്നാണ് യു.എ.ഇ സംഘവും പര്‍വതാരോഹണം ആരംഭിച്ചത്. ഹിമാലയന്‍ നിരകളിലൂടെ ഒമ്പത് ദിവസങ്ങള്‍ യാത്ര ചെയ്താണ് ആദ്യ ബേസ് ക്യാമ്പിലത്തെിയത്. അടുത്ത ബേസ് ക്യാമ്പ് 5364 മീറ്റര്‍ ഉയരത്തിലാണ്. ഏതാനും ആഴ്ചകളുടെ കഠിന പരിശീലനത്തിലൂടെ കുംബു ഐസ്ഫാള്‍ മറികടന്നാണ് എവറസ്റ്റിലേക്കുള്ള യാത്ര തുടങ്ങുക.  
യു.എ.ഇ സംഘത്തിലെ മുഴുവന്‍ പേരും മികച്ച ആരോഗ്യം കാത്തുസൂക്ഷിക്കുന്നതായും ഉയരങ്ങളിലേക്ക് കയറുന്നതിനുള്ള തയാറെടുപ്പുകളിലുമാണെന്ന് സംഘാംഗമായ ഡോ. ഹാഷില്‍ ഉബൈദ് അല്‍ തുനൈജി പറഞ്ഞു. ഉയരങ്ങളിലേക്ക് പോകുന്തോറും ഓക്സിജന്‍െറ അളവ് കുറഞ്ഞുകൊണ്ടിരിക്കും. ഈ സമയം ഓക്സിജന്‍ കൂടുതല്‍ ലഭിക്കുന്നതിന് ശരീരം കൂടുതല്‍ അരുണ രക്താണുക്കള്‍  ഉല്‍പാദിപ്പിക്കും. ശരീരത്തിന് അരുണ രക്താണുക്കള്‍  ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ സമയം കൊടുക്കേണ്ടതിനാല്‍ ഉയരങ്ങളിലേക്കുള്ള യാത്ര സാവധാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ സൈന്യത്തിന്‍െറ വിവിധ റാങ്കുകളിലുള്ള 13 പേരും മൂന്ന് പ്രൊഫഷനല്‍ മല കയറ്റക്കാരും ഉള്‍ക്കൊള്ളുന്നതാണ് യു.എ.ഇ സംഘം. അറബ് മേഖലയില്‍ നിന്ന് എവറസ്റ്റ് കീഴടക്കാനൊരുങ്ങുന്ന ഏറ്റവും വലിയ സൈനിക സംഘം കൂടിയാണ് യു.എ.ഇയുടേതെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മാസം സമയമെടുത്താണ് സംഘം ലോകത്തിന്‍െറ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിലത്തെുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.