അബൂദബി: പത്ത് കിലോ ഹഷീഷുമായി നാല് പേരെ അബൂദബി പൊലീസിന്‍െറ കുറ്റാന്വേഷണ വിഭാഗം പിടികൂടി. അബൂദബി- അല്‍ഐന്‍ റോഡിലെ ഫാമില്‍ അടക്കം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും പ്രതികളെയും പിടികൂടിയത്. അറസ്റ്റിലായവരില്‍ രണ്ട് പേര്‍ ജി.സി.സി പൗരന്‍മാരും രണ്ട് പേര്‍ ഏഷ്യന്‍ പൗരന്‍മാരുമാണ്. മയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് വന്‍ മയക്കുമരുന്ന് വേട്ട നടത്താന്‍ സാധിച്ചതെന്ന് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ റാശിദ് മുഹമ്മദ് ബുര്‍ശീദ് പറഞ്ഞു. പ്രതികളെയും ഇവരുടെ പ്രവൃത്തികളും കുറച്ചുസമയം നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് നടന്നത്.
പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേന പ്രതികളില്‍ രണ്ട് പേരെ സമീപിച്ചു. തുടര്‍ന്ന് വാഹനത്തില്‍ സൂക്ഷിച്ച മയക്കുമരുന്നുമായി ജി.സി.സി രാജ്യങ്ങളിലെ പൗരന്‍മാരെ പൊതുസ്ഥലത്ത്് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇവരുടെ താമസ സ്ഥലങ്ങളിലും പരിശോധന നടത്തി. ജി.സി.സി പൗരന്‍മാരില്‍ ഒരാള്‍ സ്ഥിരമായി തങ്ങിയിരുന്ന ഫാമിലും പരിശോധന നടത്തി. ഇവിടെയുണ്ടായിരുന്ന രണ്ട് ഏഷ്യക്കാരുടെ പെരുമാറ്റം സംശയാസ്പദമായിരുന്നു. ഫാമിലുടനീളം നടത്തിയ പരിശോധനക്കൊടുവിലാണ് കാപ്പി പൊടിയെന്ന വ്യാജേന പ്രത്യേക കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടത്തെിയത്. തുടര്‍ന്ന് രണ്ട് ഏഷ്യക്കാരെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് തങ്ങളുടെ കൈവശം തന്നെയുള്ളതാണെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പ്രതികളെയും കണ്ടെടുത്ത മയക്കുമരുന്നും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.