ജിഷയുടെ ഓര്‍മക്ക് മുന്നില്‍ തിരിതെളിയിച്ച് പ്രവാസി സമൂഹം

അബൂദബി: പെരുമ്പാവൂരില്‍ അതിദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ മെഴുകുതിരികള്‍ തെളിച്ച് പ്രവാസി സമൂഹം. അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രവാസി സമൂഹം ജിഷയുടെയും കുടുംബത്തിന്‍െറയും വേദനകളില്‍ പങ്കാളികളായത്.  ജിഷക്ക് നീതി ലഭിക്കുന്നതിന് ഇന്ത്യയിലങ്ങോളമിങ്ങോളം നടക്കുന്ന പ്രതിഷേധകൂട്ടായ്മകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് പരിപാടി നടന്നത്.  
സെന്‍റര്‍ പ്രസിഡന്‍റ് പി. പത്മനാഭന്‍ തെളിയിച്ച തിരി ഒരോരുരുത്തരിലേക്കും പകര്‍ന്നു. ഇതോടെ സെന്‍റര്‍ അങ്കണം മെഴുകുതിരി വെട്ടത്തില്‍ നിറഞ്ഞു. കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളും അടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ജിഷക്കുണ്ടായ ദുരനുഭവത്തിന് മുന്നില്‍ ദു$ഖം ഖനീഭവിച്ച മുഖവുമായാണ് ജനങ്ങള്‍ പരിപാടിക്കത്തെിയത്.  സെന്‍റര്‍ വനിതാ വിഭാഗം കവീനര്‍ സുധ സുധീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 ‘നിര്‍ഭയയില്‍ നിന്ന് ജിഷയിലേക്കുള്ള ദൂരം ഇത്രയേയുള്ളൂ എന്ന് തിരിച്ചറിയുമ്പോള്‍ മനസ്സ് പിടയുന്നു. സ്വന്തം മക്കള്‍ക്ക് പിറന്ന മണ്ണില്‍ ഇത്രയേ സുരക്ഷയുള്ളൂ എന്ന ഞെട്ടിക്കുന്ന സത്യം പ്രവാസികളായ ഞങ്ങളെ രോഷാകുലരാക്കുന്നു. പ്രിയപ്പെട്ട സഹോദരീ, നിന്‍െറ നിലവിളി കേള്‍ക്കാന്‍ ഇവിടെ ആരുമുണ്ടായില്ല. ചേതനയറ്റ നിന്‍െറ ശരീരത്തിന്  മുന്നില്‍ തളര്‍ന്നു വീണ മാതൃത്വത്തിനു സാന്ത്വനമേകാനും ആരുമുണ്ടായില്ല.  അന്ധതയും ബധിരതയും മൂകതയും സൃഷ്ടിച്ച സമൂഹത്തിലാണല്ളോ കുട്ടീ, നീ ജീവിച്ചത്. മാപ്പ്, നിന്‍്റെ നിലവിളി കേള്‍ക്കാത്തതിന് മാപ്പ്. നിര്‍ഭയയും സൗമ്യയും ജിഷയും, നിത്യേന പീഡനമനുഭവിക്കുന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരിമാരുടെ മാനം കാക്കാന്‍ ഞങ്ങളും കൂടെയുണ്ട്’ എന്നിങ്ങനെയുള്ള  പ്രതിജ്ഞാ വാചകം ഇടറുന്ന ചുണ്ടുകളോടെയാണ് ഓരോരുത്തരും ഉരുവിട്ടത്.  ജിഷക്ക് നേരിട്ട അനീതിയോടുള്ള രോഷം ഉള്ളില്‍ ഒതുക്കിയാണ് പരിപാടി കഴിഞ്ഞ് ഓരോരുത്തരും പിരിഞ്ഞുപോയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.