ദുബൈ: സൗരോര്‍ജം ഉപയോഗിച്ച് കടല്‍ ജലം ശുദ്ധീകരിക്കുന്ന ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ഡീസാലിനൈസേഷന്‍ യൂനിറ്റ് മേയ് അവസാനം തുറക്കും. പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലൂടെ ശുദ്ധജലം ഉല്‍പാദിപ്പിക്കുന്ന ദീവയുടെ ആദ്യ പ്ളാന്‍റാണിത്. മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സൗരോര്‍ജ പാര്‍ക്കിനോടനുബന്ധിച്ചാണ് പ്ളാന്‍റ് സജ്ജീകരിച്ചിരിക്കുന്നത്. ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അല്‍ തായിര്‍ കഴിഞ്ഞ ദിവസം പ്ളാന്‍റില്‍ സന്ദര്‍ശനം നടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.
പ്രതിദിനം 50 ക്യുബിക് മീറ്റര്‍ ശുദ്ധജലം ഉല്‍പാദിപ്പിക്കാന്‍ പ്ളാന്‍റിന് ശേഷിയുണ്ട്. സൗരോര്‍ജത്തിന്‍െറ സഹായത്തോടെ റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ജലം ശുദ്ധീകരിക്കുന്നത്. കടലില്‍ നിന്ന് ജലം പമ്പ് ചെയ്ത് പ്ളാന്‍റിലേക്കത്തെിക്കാനും ശുദ്ധീകരിക്കാനും പൂര്‍ണമായും സൗരോര്‍ജ വൈദ്യുതിയായിരിക്കും ഉപയോഗിക്കുക. 100 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ സെല്ലുകളും 520 കിലോവാട്ടവര്‍ ശേഷിയുള്ള ബാറ്ററികളുമാണ് പദ്ധതിക്ക് കരുത്തേകുന്നത്. പകല്‍ സമയത്ത് ബാറ്ററികളില്‍ സംഭരിച്ചുവെക്കുന്ന വൈദ്യുതിയിലാണ് പ്ളാന്‍റ് രാത്രിയില്‍ പ്രവര്‍ത്തിക്കുക.
ഇതിലൂടെ 24 മണിക്കൂറും ശുദ്ധജല ഉല്‍പാദനം സാധ്യമാകും. ഈ മാസം അവസാനത്തോടെ പ്ളാന്‍റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. 2020ഓടെ ദുബൈയുടെ ഏഴ് ശതമാനം ഊര്‍ജോല്‍പാദനം പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലൂടെയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദീവ മുന്നോട്ടുപോകുന്നത്. 2030ഓടെ 25 ശതമാനം ഊര്‍ജോല്‍പാദനവും 2050ഓടെ 75 ശതമാനവും പരിസ്ഥിതി സൗഹൃദ പദ്ധതികളിലൂടെയാക്കാന്‍ ദീവ ലക്ഷ്യമിടുന്നു.
പിന്നാക്ക രാജ്യങ്ങളില്‍ കുടിവെള്ളമത്തെിക്കാനുള്ള യു.എ.ഇയുടെ ‘സൂഖിയ’ പദ്ധതിയുമായും ദീവ സഹകരിക്കുന്നുണ്ട്.
ഇത്തരം രാജ്യങ്ങളില്‍ കടല്‍ ജലം ശുദ്ധീകരിച്ച് ശുദ്ധജലം ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ക്ക് ദീവ സാങ്കേതിക സഹായം നല്‍കുമെന്ന് സഈദ് മുഹമ്മദ് അല്‍ തായിര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.